കൊല്ലം ∙ കാൽനൂറ്റാണ്ടിനു ശേഷം ആദ്യമായി യുഡിഎഫ് അധികാരം പിടിച്ച കൊല്ലം കോർപറേഷന്റെ ആദ്യ കോൺഗ്രസ് മേയറായി എ.കെ.ഹഫീസും ഡപ്യൂട്ടി മേയറായി ഡോ. ഉദയ സുകുമാരനും ചുമതലയേറ്റു.
കോർപറേഷൻ രൂപീകരിച്ച ശേഷം ഇതാദ്യമായാണ് കോർപറേഷനിൽ യുഡിഎഫ് ഭരണസമിതി. ആകെയുള്ള 56 വോട്ടിൽ ആദ്യ ഘട്ടത്തിൽ 28 വോട്ടും രണ്ടാം ഘട്ടത്തിൽ 27 വോട്ടും നേടിയാണ് കോൺഗ്രസ് അംഗവും താമരക്കുളം ഡിവിഷൻ കൗൺസിലറുമായ എ.കെ.ഹഫീസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും 27 വോട്ടു വീതം നേടിയാണ് കോൺഗ്രസ് അംഗവും തങ്കശ്ശേരി ഡിവിഷൻ കൗൺസിലറുമായ ഉദയ സുകുമാരൻ ഡപ്യൂട്ടി മേയറായത്.
ഇരു തിരഞ്ഞെടുപ്പുകളിലും രണ്ടാം ഘട്ട വോട്ടെടുപ്പിൽ ബിജെപിയും എസ്ഡിപിഐയും വിട്ടുനിന്നു.
ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ കോൺഗ്രസ് അംഗം അസൈൻ പള്ളിമുക്കിന്റെ വോട്ട് ബിജെപിക്കാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടർ എൻ.ദേവിദാസ് മേയർക്കും മേയർ എ.കെ.ഹഫീസ് ഉദയ സുകുമാരനും സത്യവാചകം ചൊല്ലിക്കൊടുത്തു.ആർഎസ്പി അംഗം എം.എസ്.ഗോപകുമാറാണ് എ.കെ.ഹഫീസിന്റെ പേര് നിർദേശിച്ചത്. മുസ്ലിം ലീഗ് അംഗം എ.സദക്കത്ത് പിന്താങ്ങി.
എൽഡിഎഫിൽ നിന്ന് സിപിഎം അംഗവും കന്നിമേൽ ഡിവിഷൻ കൗൺസിലറുമായ പി.ജെ.രാജേന്ദ്രനായിരുന്നു മേയർ സ്ഥാനാർഥി. സിപിഐ അംഗം സുജയാണ് പി.ജെ.രാജേന്ദ്രനെ നാമനിർദേശം ചെയ്തത്.
സിപിഎം അംഗം എം.എം.മുസ്തഫ പിന്താങ്ങി.
ബിജെപിയിൽ നിന്ന് അറുനൂറ്റിമംഗലം ഡിവിഷൻ കൗൺസിലർ ടി.ജി.ഗിരീഷായിരുന്നു മേയർ സ്ഥാനാർഥി. ഗീരീഷിനെ ടി.ആർ.അഭിലാഷ് നിർദേശിക്കുകയും ശശികല റാവു പിന്താങ്ങുകയും ചെയ്തു.
ആദ്യ ഘട്ട വോട്ടെടുപ്പിൽ എ.കെ.ഹഫീസിന് 28, പി.ജെ.രാജേന്ദ്രന് 16, ടി.ജി.ഗിരീഷിന് 12 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്.
ആദ്യ ഘട്ട വോട്ടെടുപ്പിൽ എസ്ഡിപിഐ അംഗം എ.നിസാർ യുഡിഎഫ് സ്ഥാനാർഥിക്കാണ് വോട്ട് നൽകിയത്.
ഒരു സ്ഥാനാർഥിക്കു മറ്റുള്ള സ്ഥാനാർഥികളുടെ ആകെ വോട്ടിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്കു നീങ്ങി. ഇതിൽ ബിജെപിയും എസ്ഡിപിഐയും വിട്ടുനിന്നു.
രണ്ടാം ഘട്ട വോട്ടെടുപ്പിൽ എ.കെ.ഹഫീസിന് 27 വോട്ടും പി.ജെ.രാജേന്ദ്രനും 16 വോട്ടുകളുമാണ് ലഭിച്ചത്.
ഇതോടെ എ.കെ.ഹഫീസ് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചതായി കലക്ടർ പ്രഖ്യാപിച്ചു. കോൺഗ്രസ് അംഗം ടി.ലൈലാകുമാരിയാണ് ഉദയ സുകുമാരന്റെ പേര് നിർദേശിച്ചത്.
മുസ്ലിം ലീഗ് അംഗം മാജിദ വഹാബ് പിന്താങ്ങി. ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ സിപിഐ അംഗവും വാളത്തുംഗൽ കൗൺസിലറുമായ സുജയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി.
സിപിഎം അംഗം സി.ബാബു സുജയെ നിർദേശിക്കുകയും സിപിഐ അംഗം ജെ.സൈജു പിന്താങ്ങുകയും ചെയ്തു. ബിജെപിയിൽ നിന്ന് തേവള്ളി കൗൺസിലർ ബി.ശൈലജയായിരുന്നു ഡപ്യൂട്ടി
മേയർ സ്ഥാനാർഥി.
ബിജെപി അംഗങ്ങളായ അജിത്ത് ചോഴത്തിൽ ശൈലജയെ നിർദേശിക്കുകയും മോൻസി ദാസ് പിന്താങ്ങുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ ഉദയ സുകുമാരന് 27 വോട്ടുകളും സുജയ്ക്ക് 16 വോട്ടും ശൈലജയ്ക്കു 13 വോട്ടുകളും ലഭിച്ചു. എസ്ഡിപിഐ അംഗം എ.നിസാർ ആദ്യ ഘട്ടത്തിൽ യുഡിഎഫിന് വോട്ട് ചെയ്തു.
യുഡിഎഫിന്റെ ഒരു വോട്ട് ബിജെപിക്കാണ് ലഭിച്ചത്. ബിജെപിയും എസ്ഡിപിഐയും മാറിനിന്ന രണ്ടാം ഘട്ട
വോട്ടെടുപ്പിൽ ഉദയ സുകുമാരന് 27 വോട്ടും സുജയ്ക്ക് 16 വോട്ടുകളും ലഭിച്ചു. ഇതോടെ ഉദയ സുകുമാരനെ ഡപ്യൂട്ടി മേയറായി കലക്ടർ പ്രഖ്യാപിച്ചു.
56 അംഗങ്ങളുള്ള കോർപറേഷനിൽ യുഡിഎഫ്: 27, എൽഡിഎഫ്: 16, ബിജെപി: 12, എസ്ഡിപിഐ: ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

