പുതുവത്സരത്തോട് അനുബന്ധിച്ച് ആകർഷക ‘ന്യൂയർ പ്ലാനുകൾ’ അവതരിപ്പിച്ച് റിലയൻസ് ജിയോ. കൂടുതൽ കാലത്തേക്കുള്ള വാലിഡിറ്റിയാണ് പ്രത്യേകത.
ഒടിടി പ്ലാറ്റ്ഫോമുകളും ഗൂഗിൾ ജെമിനൈ പോലുള്ള എഐ ടൂളുകളും ഫ്രീ. 103 രൂപ മുതൽ 3,599 രൂപ വരെയുള്ള പ്ലാനുകളുണ്ട്.
ഹീറോ ആനുവൽ റീചാർജ് എന്ന പേരിലാണ് 3,599 രൂപയുടെ പ്ലാൻ.
365 ദിവസമാണ് കാലാവധി. പ്രതിമാസം 300 രൂപ ചെലവാകും. പ്രതിദിനം 2.5 ജിബിയാണ് ഇന്റർനെറ്റ് ലഭിക്കുക.
എന്നാൽ, 5ജി നെറ്റ്വർക്ക് ഉള്ളിടത്ത് അൺലിമിറ്റഡ് 5ജി ഡേറ്റ ആസ്വദിക്കാം. പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിന്റെ ഭാഗമാണ്.
ഇതിന് പുറമെ 18 മാസത്തേക്ക് ഗൂഗിൾ ജെമിനൈ പ്രോ സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭിക്കും. ജോലിയുടെ ഭാഗമായി എഐ ടൂളുകളും മറ്റും ഉപയോഗിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ പ്ലാനെന്നാണ് ജിയോ പറയുന്നു.
സൂപ്പർ സെലിബ്രേഷൻ 500
ഒരു വർഷത്തേക്കുള്ള വലിയ പ്ലാൻ വേണ്ടെങ്കിൽ ഒട്ടേറെ ഒടിടി പ്ലാറ്റ്ഫോമുകൾ ഫ്രീയായി ലഭിക്കുന്ന 500 രൂപയുടെ പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
28 ദിവസമാണ് കാലാവധി. പ്രതിദിനം 2 ജിബി ഇന്റർനെറ്റിന് പുറമെ പരിധിയില്ലാത്ത 5ജി ഇന്റർനെറ്റും പ്ലാനിന്റെ ഭാഗമാണ്.
പരിധിയില്ലാത്ത കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും.
യൂട്യൂബ് പ്രീമിയം, ജിയോ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡീയോ മൊബൈൽ എഡിഷൻ, സോണി ലിവ്, സീ5, ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, സൺ നെക്സ്റ്റ്, ഹോയ്ചോയ്, ഫാൻകോഡ്, ചൗപൽ, പ്ലാനറ്റ് മറാത്തി, കാഞ്ച ലങ്ക തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളാണ് ലഭിക്കുക. 18 മാസത്തെ സൗജന്യ ഗൂഗിൾ ജെമിനൈ പ്രോയും.
103 രൂപയുടെ ഫ്ളക്സി പാക്ക്
മറ്റ് പ്ലാനുകൾക്കൊപ്പം കൂട്ടിച്ചേർക്കാവുന്ന ആഡ് ഓൺ പ്ലാനാണിത്.
28 ദിവസമാണ് കാലാവധി. 5 ജിബി ഇന്റർനെറ്റിനൊപ്പം ചില ഒടിടി പ്ലാറ്റ്ഫോമുകളും തിരഞ്ഞെടുക്കാം.
ഹിന്ദി, ഇന്റർനാഷനൽ, പ്രാദേശിക പാക്കുകൾ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൈ ജിയോ ആപ്പ്, ജിയോ അംഗീകൃത റീട്ടെയ്ൽ സ്റ്റോർ എന്നിവ വഴി റീചാർജ് ചെയ്യാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

