കോട്ടയം∙ കേരളാ ദന്തൽ കൗൺസിലിന്റെയും കോട്ടയം ഗവൺമെൻ്റ് ദന്തൽ കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ദന്തൽ ഇംപ്ലാന്റോളജിയുമായി ബന്ധപ്പെട്ട ശിൽപശാല 2025 ഡിസംബർ 18, 19 തീയതികളിലായ കോട്ടയം ഗവൺമെൻ്റ് ദന്തൽ കോളജിൽ വച്ച് നടന്നു.
കേരള ദന്തൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ഗവ. ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ.
വി.പി. കണ്ണൻ അദ്ധ്യക്ഷത വഹിക്കുകയും വൈസ് പ്രിൻസിപ്പൽ ഡോ. പി.ജി.
ആന്റണി സ്വാഗതമാശംസിക്കുകയും ചെയ്തു.
കേരള ദന്തൽ കൗൺസിൽ മെമ്പർമാരായ ഡോ. ഷിബു രാജഗോപാൽ, ഡോ.
സാബു കുര്യൻ, ഡോ. ടെറി തോമസ് എന്നിവർ പ്രസംഗിച്ചു.
പ്രസ്തുത ശിൽപശാലയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 80 ഓളം ദന്ത ഡോക്ടർമാർ പങ്കെടുക്കുകയും പ്രായോഗിക പരിശീലനം നേടുകയും ചെയ്തു. ഡോ.
ബൈജു ആർ എം, ഡോ. എൽദോ കോശി, ഡോ.
ബോബി ജോൺ, ഡോ. സന്ധ്യാഗോപാലകൃഷ്ണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
സ്കിൽ ലാബ് ഉദ്ഘാടനം
സംസ്ഥാനത്തെ ഗവ.
ദന്തൽ കോളേജുകളിൽ ആദ്യത്തെ സ്കിൽ ലാബ് കേരള ദന്തൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ് കോട്ടയം ഗവ.
ദന്തൽ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് & റിസർച്ച് ബ്ലോക്കിൽ 2025 ഡിസംബർ 19 ന് ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ ദന്ത ചികിത്സാ രീതികൾ രോഗികളിൽ അല്ലാതെതന്നെ ചെയ്ത് പ്രായോഗിക പരിശീലനം നേടുവാൻ ആവശ്യമായ മാതൃകകൾ ഉൾക്കൊള്ളുന്നതാണ് പ്രസ്തുത സ്കിൽ ലാബ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

