പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെൻറ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പട്ടികവർഗ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്താകെയുള്ള 140 ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ 30.10.2025 ൽ 18 വയസ് പൂർത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.
ഉദ്യോഗാർത്ഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത് (കുടുംബ നാഥന്റെ/സംരക്ഷകന്റെ വരുമാനം). അപേക്ഷകരെ സ്വന്തം ജില്ലയിലെ പരിഗണിക്കുകയുള്ളൂ.
പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. നിയമനം അപ്രന്റിസ്ഷിപ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും, താത്കാലികവും ഒരു വർഷത്തേക്ക് മാത്രവുമായിരിക്കും.
പട്ടികവർഗ വികസന വകുപ്പിന്റെ അതാത് ജില്ലാ ഓഫീസുകളുടെ കീഴിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോമുകൾ എല്ലാ ഐ.ടി.ഡി പ്രൊജക്റ്റ് ഓഫീസ്/ട്രൈബൽ ഡെവലപ്മെൻറ് ഓഫീസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യും.
പൂരിപ്പിച്ച അപേക്ഷ അതാത് ഐ ടി ഡി പ്രൊജക്റ്റ് ഓഫീസ്/ട്രൈബൽ ഡെവലപ്മെൻറ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട
അവസാന തീയതി ഡിസംബർ 31. ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കാൻ പാടുള്ളതല്ല. തിരഞ്ഞെടുക്കപ്പെടുന്നവർ പരിശീലനത്തിന് റിപ്പോർട്ട് ചെയ്യുമ്പോൾ വരുമാന സർട്ടിഫിക്കറ്റ്, നിലവിലുള്ള റേഷൻ കാർഡ്, വരുമാനം സംബന്ധിച്ചുള്ള 200 രൂപ മുദ്ര പത്രത്തിൽ അഫിഡവിറ്റ് എന്നിവ ഹാജരാക്കണം.
(05.11.2025 ലെ ഇതേ നമ്പർ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

