കോഴിക്കോട് ∙ കോടഞ്ചേരിയിൽ എട്ടു മാസം ഗർഭിണിയായ യുവതിയെ അതിക്രൂരമായി മർദിക്കുകയും ഇസ്തിരിപ്പെട്ടി കൊണ്ട് പൊളിക്കുകയും ചെയ്ത സംഭവത്തിൽ ലഹരിക്ക് അടിമയായ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശിയായ ഷാഹിദ് റഹ്മാൻ ആണ് പിടിയിലായത്.
വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഗുരുതരമായി പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാൻ തന്റെ പങ്കാളിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരത്തിന് വിവിധ ഭാഗങ്ങളിൽ പൊള്ളിച്ചത്.
എട്ടു മാസം ഗർഭിണിയായ യുവതിയെ നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഭക്ഷണമോ വെള്ളമോ നൽകിയില്ല യുവതിയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ ഊർജിതമായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് പ്രതി പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
മദ്യപിച്ചും ലഹരിമരുന്ന് ഉപയോഗിച്ചും വീട്ടിൽ ബഹളം ഉണ്ടാക്കിയതിന് ഷാഹിദിനെ കോടഞ്ചേരി പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു പൊലീസ് വിട്ടയച്ചതിനു പിന്നാലെ വീട്ടിലെത്തിയ ഇയാൾ കൂടുതൽ അക്രമാസക്തനാവുകയും യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു.
യുവതിയുടെ മുഖത്തും ചെവിക്കും കണ്ണിനും മർദനമേറ്റു. വായിൽ തുണി തിരുകി ശരീരം മുഴുവൻ പൊള്ളിച്ചു ശേഷം കഴുത്തിൽ പ്ലാസ്റ്റിക് വയറിട്ട് മുറുക്കി കൊല്ലാൻ ശ്രമിച്ചതായും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കോടഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഒരു വർഷം മുൻപ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാന്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങി വന്നതാണ് കൊണ്ടോട്ടി സ്വദേശിയായ യുവതി. ഇരുവരും ഒരുമിച്ചായിരുന്നു താമസം.
കോടഞ്ചേരി പ്രദേശത്ത് എംഡിഎംഎ എത്തിച്ച് വിൽപന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഷാഹിദ് റഹ്മാൻ നേരത്തെ തന്നെ പൊലീസിന്റെ നോട്ടപ്പുള്ളിയാണ് ഒരാഴ്ച മുൻപാണ് ഷാഹിദ് റഹ്മാൻ തന്റെ മാതാവിനെ ആക്രമിക്കുകയും വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

