മൂവാറ്റുപുഴ ∙ തൃക്കളത്തൂർ ചിറ സഹസ്ര സരോവർ പദ്ധതി കാടുകയറുന്നു. 87 ലക്ഷം രൂപ ചെലവഴിച്ചു 2015ൽ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് കാടുകയറി നശിക്കുന്നത്.
ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് പ്രയോജനപ്പെടുത്തി കേരള ഭൂവികസന കോർപറേഷനാണു നവീകരണം നടത്തിയത്. കാർഷിക മേഖലയിൽ ജലസേചനത്തിനായും ശുദ്ധജലസ്രോതസ്സായും നീന്തൽ പരിശീലന കേന്ദ്രമായും പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് ചിറ പുനരുജ്ജീവിപ്പിച്ചത്.
എന്നാലിപ്പോൾ നടപ്പാതയിൽ ഉൾപ്പെടെ കാടുകയറി.
നീന്തൽ പരിശീലന കേന്ദ്രമൊക്കെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. ചിറയിൽ വെള്ളം ആവശ്യത്തിന് എത്താത്തതു മൂലം ജലസേചനവും ശുദ്ധജല പദ്ധതിയും ഇടയ്ക്കിടെ സ്തംഭിക്കുന്ന നിലയിലുമാണ്.
പെരിയാർ വാലി കനാലിൽ വെള്ളം എത്തിയാൽ മാത്രമേ തൃക്കളത്തൂർ ചിറയിലെ ശുദ്ധജല വിതരണ പദ്ധതി പ്രവർത്തിക്കുകയുള്ളൂ.
ലക്ഷങ്ങൾ ചെലവഴിച്ചു വിവിധോദ്ദേശ്യ പദ്ധതിയായി പൂർത്തീകരിച്ചെങ്കിലും ശുദ്ധജല വിതരണ പദ്ധതി മാത്രമായി ഇവിടം ചുരുങ്ങിയിരുന്നു. ഇതും പെരിയാർ വാലി കനാലിൽ വെള്ളം എത്തിയില്ലെങ്കിൽ സ്തംഭിക്കുന്ന സ്ഥിതിയാണ്.
രണ്ടാഴ്ചയായി വെള്ളം ഇല്ലാതെ വന്നതോടെ ജനപ്രതിനിധികൾ പെരിയാർവാലി ഉദ്യോഗസ്ഥരെ ഉപരോധിക്കുകയും ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

