കോഴിക്കോട് ∙ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദ് വേൾഡ് ക്യാംപെയ്ൻ സംഘടിപ്പിച്ചു. വനിത-ശിശു വികസന വകുപ്പ്, ജില്ലാ വനിത-ശിശു വികസന ഓഫിസ്, ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ, ഫാറൂഖ് ട്രെയ്നിങ് കോളജ്, പ്രോവിഡൻസ് വിമൻസ് കോളജ് എൻ.എസ്.എസ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ബോധവത്കരണ റാലി, ബലൂൺ പറത്തൽ, സാംസ്കാരിക പരിപാടികൾ എന്നിവ നടന്നു.
പരിപാടി ഡപ്യൂട്ടി കലക്ടർ സി ബിജു ഉദ്ഘാടനം ചെയ്തു. റാലി ഫാറൂഖ് ട്രെയ്നിങ് കോളജ് പ്രിൻസിപ്പൽ ഡോ.
ടി മുഹമ്മദ് സലിം ഫ്ലാഗ് ഓഫ് ചെയ്തു. അർബൻ 2 സിഡിപിഒ തങ്കമണി അധ്യക്ഷയായി.
സിഡബ്ല്യുസി അംഗം അഷ്റഫ് കാവിൽ, പി സ്മിത, എൻ.എസ്.എസ് ജില്ലാ കോഓർഡിനേറ്റർ ഫസീൽ അഹമ്മദ്, ജില്ലാ വനിത-ശിശു വികസന വകുപ്പ് ജൂനിയർ സൂപ്രണ്ട് ടി.കെ. അനിൽ, കെ വിമൻ സെൽ എസ്സിപിഒ എസ് രശ്മി, ജെൻഡർ പാർക്ക് പ്രോഗ്രാം മാനേജർ ദിവ്യ, ഫാറൂഖ് ട്രെയ്നിങ് കോളജ് എൻ.എസ്.എസ് വൊളന്റിയർ സെക്രട്ടറി എ ആമിന എന്നിവർ സംസാരിച്ചു.
ഫാറൂഖ് ട്രെയ്നിങ് കോളജ്, പ്രോവിഡൻസ് വിമൻസ് കോളജ് എന്നിവിടങ്ങളിൽ നിന്നായി 210 വിദ്യാർഥികൾ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

