ചെറുവത്തൂർ∙ മിനി സിവിൽ സ്റ്റേഷൻ എന്ന സ്വപ്നം ചെറുവത്തൂരിൽ ഇനിയെങ്കിലും സാക്ഷാത്കരിക്കുമോ? ചെറുവത്തൂരിലെ ജനതയുടെ ചോദ്യത്തിന് ഉള്ള ഉത്തരം നൽകേണ്ടവർ മൗനം പാലിക്കുകയണ് ഇപ്പോൾ. ചെറുവത്തൂരിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഓഫിസുകളും ഒരു കുട
കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ ലക്ഷ്യമിട്ടത്.
നീലേശ്വരത്തും ഇത്തരത്തിൽ പദ്ധതി ഉയർന്നപ്പോൾ രണ്ട് സ്ഥലത്തും 5 കോടി രൂപ വീതം പ്രാഥമിക ഘട്ട തുകയായി അനുവദിച്ചിരുന്നതായും പറയുന്നു.
എന്നാൽ ചെറുവത്തൂരിൽ മിനി സിവിൽ സ്റ്റേഷൻ എവിടെ സ്ഥാപിക്കും എന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നില്ല. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് റവന്യു വകുപ്പിന്റെ അധീനതയിൽ 50 സെന്റ് ഭൂമി അനാഥമായി കിടക്കുന്ന സ്ഥിതി ഉണ്ട്. ഇവിടെ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കണം എന്നായിരുന്നു ആദ്യം ഉയർന്ന നിർദേശം.
പിന്നീട് ബസ് സ്റ്റാൻഡിന് സമീപത്തുള്ള പഴയ പഞ്ചായത്ത് ഓഫിസ് പൊളിച്ചുമാറ്റിയ സ്ഥലത്ത് സ്ഥാപിക്കാനുള്ള നിർദേശവും ഉയർന്നു. താഴത്തെ നിലയിൽ വ്യാപാര സമുച്ചയവും മുകളിലുള്ള നിലയിൽ സിവിൽ സ്റ്റേഷൻ എന്നിങ്ങനെയായിരുന്നു പ്ലാൻ.
എന്നാൽ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി തരിശായി കിടക്കുന്ന ഈ സ്ഥലത്ത് ഇപ്പോൾ അനധികൃത പാർക്കിങ്, മത്സ്യവിൽപന എന്നിവ സജീവമായി നടക്കുകയാണ്. അതേസമയം പദ്ധതി സംബന്ധിച്ച കാര്യങ്ങൾക്ക് ഇനിയും കൃത്യമായ ഉത്തരമില്ല എന്നതാണ് വസ്തുത.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

