ന്യൂഡൽഹി ∙ പണലഭ്യത വർധിപ്പിക്കാൻ 2.89 ലക്ഷം കോടി രൂപ കൂടി ബാങ്കിങ് സംവിധാനത്തിലേക്ക് ഇറക്കുന്നു. പണലഭ്യത ഉയരുന്നതുവഴി വായ്പ ലഭ്യത കൂടും.
ദിവസങ്ങൾക്കു മുൻപ് 1.44 ലക്ഷം കോടി സമാന രീതിയിൽ ബാങ്കിങ് സംവിധാനത്തിലേക്ക് ഇറക്കിയിരുന്നു. രൂപയുടെ ഇടിവു നേരിടാൻ കൂടിയാണിത്.
2.89 ലക്ഷം കോടി രൂപയിൽ 2 ലക്ഷം കോടി ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ വഴിയാണ് എത്തുക.
ഡിസംബർ 29നും ജനുവരി 22നും ഇടയിൽ 4 തവണയായി ആകെ 2 ലക്ഷം കോടിയുടെ സർക്കാർ സെക്യൂരിറ്റികൾ ബാങ്കുകളിൽനിന്ന് ആർബിഐ വാങ്ങും. ഇതുവഴി ബാങ്കുകൾക്കു പണം ലഭിക്കും.
ഡോളർ–രൂപ മാറ്റിയെടുക്കൽ (സ്വാപ്) ലേലം വഴി 89,000 കോടി രൂപയും ബാങ്കുകളിലേക്ക് എത്തും.
ബാങ്കുകളിൽനിന്ന് ആർബിഐ ഡോളർ വാങ്ങി പകരം രൂപ നൽകും. 3 വർഷത്തിനു ശേഷം ഈ ഡോളർ ബാങ്കുകൾ തിരികെവാങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

