സേലം ∙ ഓമല്ലൂരിലെ സർക്കാർ സ്കൂളിൽ മന്ത്രവാദം നടത്തിയതായി കണ്ടെത്തി. കാമനായകൻപട്ടി ഗവ.
ഹയർ സെക്കൻഡറി സ്കൂളിലാണു 21നു രാത്രി മന്ത്രവാദം നടത്തിയതായി കണ്ടെത്തിയത്. തലയോട്ടി, മുട്ട
ഉൾപ്പെടെയുള്ള സാമഗ്രികൾ ക്ലാസ് മുറിയിൽ നിന്നു കണ്ടെത്തി. ഓമല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്കൂളിലെ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാനാണു മന്ത്രവാദം നടന്നതെന്നാണ് ആരോപണം. സ്കൂളിലെ അധ്യാപകർ ഉൾപ്പെടെ നാലു പേരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. 500 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
30 അധ്യാപകരുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

