പോത്തൻകോട് ∙ ‘മലയാള സാഹിത്യ അക്കാദമി റിസർച് സെന്റർ’ എന്ന പേരിൽ സ്ഥാപനം തുടങ്ങി നടത്തിയ തൊഴിൽ തട്ടിപ്പിൽ 42 പേർക്കു നഷ്ടമായത് 2.5 കോടി രൂപ .കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡിവൈഎസ്പി ജയചന്ദ്രൻ ഇന്ന് അന്വേഷണം തുടങ്ങും.
കേസിലെ ഒന്നും രണ്ടും പ്രതികളായ സെന്റർ ഡയറക്ടർ എസ്.സതീഷ്, ഭാര്യ ഗംഗാറാണി എന്നിവർ സംസ്ഥാനം വിട്ടെന്നാണ് സൂചന. വിദേശത്തേക്ക് കടക്കുന്നതു തടയാൻ പൊലീസ് ഇവർക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.
തട്ടിയെടുത്ത പണം കൊണ്ട് മൂവാറ്റുപുഴയിൽ 4 ഏക്കർ ഭൂമി ദമ്പതികൾ വാങ്ങിയതായി പൊലീസ് സംശയിക്കുന്നു. ഇവരുടെ ഉടമസ്ഥതയിൽ ‘ശില കോളജ് ഓഫ് എജ്യുക്കേഷൻ ’ എന്ന സ്ഥാപനം കൂടി പോത്തൻകോട് മേലേമുക്കിൽ പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ കൊല്ലം ഡിസംബർ 15ന് ആണ് സ്ഥാപനം തുടങ്ങിയത്. ‘അക്കാദമി ’ പുസ്തക പ്രസാധനവും ‘ശില ’ സൗജന്യ പരിശീലനവും നടത്തുന്ന സ്ഥാപനമായി വിശ്വസിപ്പിച്ച് ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് ജോലികൾക്കായി ഉദ്യോഗാർഥികളെ ക്ഷണിച്ചു.
ബിരുദമുള്ളവർ ക്ലാർക്ക് ആയി 5 ലക്ഷം രൂപയും ഇല്ലാത്തവർ ലാസ്റ്റ് ഗ്രേഡിലേക്ക് 2 ലക്ഷം രൂപയും 6 മാസ ബോണ്ട് നൽകണം എന്നായിരുന്നു വ്യവസ്ഥ. പരിശീലനകാലത്ത് എല്ലാവർക്കും 18,000 രൂപയും സ്ഥിരപ്പെടുത്തുമ്പോൾ ക്ലാർക്കിന് 38,000 രൂപയും ലാസ്റ്റ് ഗ്രേഡിന് 28,000 രൂപയും പ്രതിമാസ ശമ്പളവും വാഗ്ദാനം ചെയ്തു. ആദ്യം ജോലിക്ക് കയറിയ 10 പേർക്ക് മുടങ്ങാതെ ശമ്പളവും ബോണ്ട് തുക തിരികെയും നൽകി വിശ്വാസം പിടിച്ചുപറ്റി.
25 പേരിൽ നിന്നായി 55,000 രൂപ വീതം വേറെയും വാങ്ങിയാണ് ഇരുവരും മുങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

