ആലപ്പുഴ ∙ ദേശീയപാതയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി രാജയെ ആണു തമിഴ്നാട് തഞ്ചാവൂർ ജില്ലയിലെ മഹാരാജപുരം ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 13ന് പുലർച്ചെ നാലരയോടെ കരീലക്കുളങ്ങര രാമപുരം ഭാഗത്തു വച്ചാണു പാഴ്സൽ ലോറിയിൽ നിന്ന് 3.24 കോടി രൂപ തട്ടിയെടുത്തത്. കോയമ്പത്തൂരിൽ നിന്നു കൊല്ലത്തുള്ള ജ്വല്ലറിയിലേക്കു കൊണ്ടുവന്ന പണമാണു തമിഴ്നാട്ടിൽ നിന്നുള്ള സംഘം തട്ടിയെടുത്തത്.
ഈ സംഘത്തിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ രാജ പണം കൊണ്ടുവന്ന വാഹനത്തിലെ ജീവനക്കാരനായിരുന്നു. തുക തട്ടിയെടുത്ത ശേഷം ഇയാൾ ഒളിവിൽ പോകുകയും പിന്നീടു പല സ്ഥലങ്ങളിലായി ജോലി നോക്കുകയും ചെയ്തു.
13 പേരടങ്ങുന്ന കവർച്ച സംഘത്തിലെ 8 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതിയായ ദുരൈ അരസ് ഇപ്പോഴും ഒളിവിലാണ്. ഇയാൾ ബിജെപി പോഷക സംഘടനയായ ഒബിസി മോർച്ചയുടെ തമിഴ്നാട്ടിലെ നേതാവായിരുന്നു.
ഇയാളെ പിന്നീട് ബിജെപി പാർട്ടിയിൽ നിന്നും പുറത്താക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവ് ചെറിയാന്റെ നേതൃത്വത്തിൽ കുത്തിയതോട് എസ്ഐ ബജിത്ത് ലാൽ, ക്രൈംബ്രാഞ്ച് എസ്ഐ അഗസ്റ്റിൻ വർഗീസ്, എഎസ്ഐ വി.വി.വിനോദ്, സീനിയർ സിപിഒമാരായ ഷാനവാസ്, അഖിൽ മുരളി, ഷെഞ്ചു ദേവസ്യ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

