അടിമാലി ∙ സ്വകാര്യ ബസിൽ കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ജീവനക്കാർ. മച്ചിപ്ലാവ് പതിനാലാംമൈൽ മുതുകാട്ടുമാലയിൽ ആലിസിന്റെ 2 പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് സ്വർണത്തെക്കാൾ തിളക്കമാർന്ന സത്യസന്ധതയിലൂടെ തിരികെ നൽകിയത്.
അടിമാലിയിൽനിന്ന് പൂപ്പാറയ്ക്കുള്ള സ്പീഡ് എന്ന ബസിൽ വെള്ളത്തൂവൽ സെന്റ് ജോർജ് ദേവാലയത്തിൽ പോകുന്നതിനായി ഇന്നലെ രാവിലെ അടിമാലിയിൽനിന്ന് ആലിസ് കയറി.
വെള്ളത്തൂവൽ വിമലാ സിറ്റിയിൽ വാഹനത്തിൽ നിന്നിറങ്ങി പള്ളിയിൽ എത്തിയപ്പോഴാണ് മാല എവിടെയോ നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ ബസ് പന്നിയാർകുട്ടിയിൽ എത്തിയപ്പോൾ വാഹനത്തിനുള്ളിൽ സ്വർണ മാല കിടക്കുന്നത് കണ്ടക്ടർ വെള്ളത്തൂവൽ സ്വദേശി പന്തലിൽ സിബിയുടെയും ഡ്രൈവർ ചാറ്റുപാറ മറ്റത്തിൽ അജേഷിന്റെയും ശ്രദ്ധയിൽപെട്ടു.
വിവരം ഉടൻതന്നെ മലയാള മനോരമ വെള്ളത്തൂവൽ ഏജന്റ്് കെ.ടി.മോഹനനെ അറിയിച്ചു. ഇദ്ദേഹം സമൂഹമാധ്യമങ്ങൾ വഴി വിവരം അറിയിച്ചു.
വിവരം ശ്രദ്ധയിൽപെട്ടതോടെ വെള്ളത്തൂവലിൽ ഏജന്റിന്റെ അടുത്ത് ആലിസ് എത്തി. പൂപ്പാറയിൽ നിന്ന് തിരികെ വാഹനം വെള്ളത്തൂവലിൽ എത്തിയപ്പേൾ ജീവനക്കാർ ഇറങ്ങി ആലിസിന് മാല തിരികെ നൽകുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

