കോഴിക്കോട്: കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു. കോഴിക്കോട് നാദാപുരത്തിനടുത്ത് പുറമേരിയിലാണ് സംഭവം.
തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെടിവെക്കുകയായിരുന്നു. പുറമേരി എസ്.പി എല്‍.പി സ്കൂളിന് സമീപം താമസിക്കുന്ന പരപ്പില്‍ സഫിയയുടെ വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് പന്നിക്കൂട്ടം വീണത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കിണറ്റില്‍ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പന്നികളെ കണ്ടത്.
നാല് വലിയവയും മൂന്ന് ചെറിയ പന്നികളുമാണ് ഉണ്ടായിരുന്നത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
പിന്നീട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ എം പാനല്‍ ഷൂട്ടര്‍ പ്രദീപ് കുമാര്‍, സഹായികളായ സ്നിഷില് ലാല്‍, ബിനില്‍ എന്നിവര്‍ ചേര്‍ന്ന് കിണറ്റില്‍ തന്നെ ഇവയെ വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാ സേന ജഡം പുറത്തെത്തിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

