കൊല്ലം ∙മുന്നറിയിപ്പില്ലാതെ റോഡ് വെട്ടിപ്പൊളിച്ചതിനെ തുടർന്ന് കല്ലുംതാഴത്ത് വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാവിലെ 7 മുതൽ ആരംഭിച്ച ഗതാഗത കുരുക്ക് ഉച്ചയോടെയാണ് അൽപമെങ്കിലും കുറഞ്ഞത്.
കൊല്ലം–തിരുമംഗലം ദേശീയ പാതയിലും ബൈപാസ് റോഡിലും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി. കല്ലുംതാഴം ജംക്ഷനിൽ കരിക്കോട് റോഡ് ലിങ്ക് റോഡുമായി സംഗമിക്കുന്ന ഭാഗത്താണ് ദേശീയ പാത കരാർ കമ്പനി തൊഴിലാളികൾ ഞായർ രാത്രിയിൽ ഒാട
നിർമിക്കുന്നതിനായി കുഴിയെടുത്തതത്. ഇതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്.
കരിക്കോട് ഭാഗത്തേക്കു പോകുന്ന റോഡ് മുറിച്ചു വേണം സർവീസ് റോഡിലുള്ള ഒാടകളെ തമ്മിൽ ബന്ധിപ്പിക്കാൻ.
കഴിഞ്ഞ ആഴ്ച ഇതിനുള്ള നീക്കം നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് ആയതിനാൽ ജോലികൾ മാറ്റി വയ്ക്കുകയായിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ നൽകാതെ ഞായർ രാത്രി മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ റോഡിന്റെ ഒരു വശം കുഴിക്കുകയായിരുന്നു.
കുഴിയെടുക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടുകയും ചെയ്തു. റോഡ് അരികിൽ വലിയ കുഴിയെടുത്തതോടെ കരിക്കോട് ഭാഗത്തു നിന്നു കല്ലുംതാഴം ജംക്ഷനിൽ എത്തിയ വലിയ വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് തിരിയാൻ കഴിയാതെയായി.
ഇതോടെ ഈ റൂട്ടിലെ വാഹനങ്ങളെല്ലാം കുരുക്കിൽപെട്ടു. 2 കിലോമീറ്ററോളം ദൂരമാണ് ഈ പാതയിൽ ഗതാഗത തടസ്സം ഉണ്ടായത്.
കുരുക്കിൽപെട്ട വാഹനങ്ങൾ നീക്കാനുള്ള ശ്രമം ആരംഭിച്ചതോടെ സർവീസ് റോഡുകളിലും കൊല്ലം ഭാഗത്തു നിന്നും കരിക്കോട്ട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും കുടുങ്ങി.
ഒടുവിൽ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരും കരാർ കമ്പനി തൊഴിലാളികളും ഹോം ഗാർഡുകളും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ച ശേഷമാണ് പത്തരയോടെ കുരുക്ക് അഴിക്കാനായത്.
അതിനിടെ തൊഴിലാളികളെ കൊണ്ട് കുഴി ഭാഗികമായി മണ്ണിട്ട് മൂടുകയും ചെയ്തു. അതേസമയം ക്രിസ്മസ് തിരക്കു കണക്കിലെടുത്ത് ഒാട
നിർമാണം അടുത്ത ആഴ്ചയിലേക്കു മാറ്റി വച്ചു. കൂടാതെ ഒാട
നിർമാണത്തിനായി കുഴിച്ച കുഴിയിലെ കുടിവെള്ള പൈപ്പ് ലൈനിന്റെ ചോർച്ച മാറ്റിയ ശേഷം കുഴി പൂർണമായും മൂടുമെന്നും കരാർ കമ്പനി അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

