തിരുവനന്തപുരം∙ നെടുങ്കാട് റസിഡൻസ് അസോസിയേഷൻ വാർഷികപൊതുയോഗവും ക്രിസ്മസ് പുതുവർഷാഘോഷത്തോടനു ബന്ധിച്ച കുടുംബസംഗമവും നടന്നു. വാർഷിക പൊതുയോഗം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പുമന്ത്രി വി.
ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.രംഗൻ അധ്യക്ഷനായിരുന്നു.
കെപി ശ്രീകുമാരൻ നായർ സ്വാഗതം പറഞ്ഞു. സെക്രട്ടറി വിതുര ശിവനാഥ് റിപ്പോർട്ടും ട്രഷറർ എസ്. മോഹനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
വാർഡ് കൗൺസിലർ ആർസി ബീന, ശുചിത്വമിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സുജ.പിഎസ്., കരമന ജനമൈത്രി പൊലീസ് എസ്എച്ച്ഒ അനൂപ്.
എസ്, പി.സുരേന്ദ്രൻ പിള്ള, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെയും കലാപ്രതിഭകളെയും മന്ത്രി ആദരിച്ചു.
കുടുംബാംഗങ്ങളുടെ കലാപരിപാടികൾ നടന്നു. യോഗത്തിൽ പി.രംഗനെ പ്രസിഡന്റായും, വിതുര ശിവനാഥിനെ സെക്രട്ടറിയായും, എസ്.
മോഹനനെ ട്രഷററായും, കെപി ശ്രീകുമാരൻ നായർ വൈസ് പ്രസിഡന്റായും രഞ്ജിത്തിനെ ജോയിന്റ് സെക്രട്ടറിയായും യോഗം തിരഞ്ഞെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

