പിറവം ∙ വേനൽ കടുത്തതോടെ എംവിഐപി പിവിഐപി കനാലുകളിലൂടെ വെള്ളം തുറന്നു വിടണമെന്ന് ആവശ്യം. മുൻ വർഷങ്ങളിൽ മഴക്കാലം വിട്ടൊഴിഞ്ഞു വൈകാതെ വെള്ളം തുറന്നു വിട്ടിരുന്നു.
എന്നാൽ ഇക്കുറി നടപടികൾ മെല്ലെപ്പോക്കിലാണെന്നാണ് ആരോപണം. കിഴക്കൻമേഖലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും എംവിഐപി കനാലും മണീട് എടയ്ക്കാട്ടുവയൽ ഉൾപ്പെടെ പഞ്ചായത്തുകളിലൂടെ പിവിഐപി കനാലുമാണ് കടന്നു പോവുന്നത്. കനാൽ ജലം എത്തുമെന്ന പ്രതീക്ഷയിൽ ചെയ്ത പച്ചക്കറി കൃഷികളെ ജലക്ഷാമം ബാധിച്ചു തുടങ്ങി.
പല പാടശേഖരങ്ങളിലും കൊതുമ്പു പ്രായമെത്തിയ നെൽച്ചെടികൾക്കും ജലക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ജലസേചന സൗകര്യം നിലച്ചതു വാഴക്കൃഷിക്കും ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്. ഇടുക്കി പദ്ധതിയിൽ വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളമാണ് എംവിഐപി പദ്ധതിയിലൂടെ എത്തുന്നത്. ഇടതുകര കനാലിൽ ആറൂറിൽ നിന്നാണു പിറവം നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലേക്ക് വെള്ളം തിരിച്ചു വിടുന്നത്.
ഇതേ കനാലിന്റെ തുടർച്ചയായി കോട്ടയം ജില്ലയിലേക്കും വെള്ളം പോവുന്നുണ്ട്. കനാൽ ജലം എത്തുന്നതോടെ ഭൂഗർഭ ജലത്തിന്റെ തോത് വർധിച്ച് കിണറുകളിലും കുളങ്ങളിലുമെല്ലാം ജലനിരപ്പ് വർധിക്കാറുണ്ട്.
കാടുമൂടി കനാലുകൾ
പിറവം ∙ എംവിഐപി കനാലുകൾ കാടു മൂടിയതോടെ വെള്ളം തുറന്നു വിട്ടാലും അവസനാഭാഗം വരെയും ഒഴുകി എത്തുമോയെന്ന കാര്യത്തിൽ സംശയം.
സാമ്പത്തിക നിയന്ത്രണം മൂലം മുൻ വർഷങ്ങളിൽ പലയിടത്തും കനാൽ ശുചീകരണം നടന്നിരുന്നില്ല. ഇക്കുറി ഇത്തരം ഭാഗങ്ങളെല്ലാം വനത്തിന്റെ പ്രതീതിയാണ് ഉയർത്തുന്നത്.
കനാലിൽ മാലിന്യം നിറഞ്ഞ പ്രദേശങ്ങളിൽ ഒഴുക്കു തടസ്സപ്പെട്ടു വെള്ളം സമീപത്തുള്ള പുരയിടങ്ങളിലേക്ക് കവിഞ്ഞ് എത്തുമെന്ന ആശങ്ക ഉണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

