നാഗർകോവിൽ ∙ ക്രിസ്മസ് ആഘോഷത്തിനു മൂന്നു ദിനങ്ങൾ ശേഷിക്കെ പുതുവസ്ത്രങ്ങൾ വാങ്ങുന്നതിനും ക്രിസ്മസ് കേക്കുകൾക്ക് ഓർഡർ നൽകുന്നതിനും നാഗർകോവിൽ നഗര വീഥികളിലെ കടകളിൽ വൻജനത്തിരക്ക്. നാഗർകോവിൽ മീനാക്ഷിപുരം, വേപ്പുമൂട്, കേപ് റോഡ്, കലക്ട്രേറ്റ് ജംക്ഷൻ, ഡബ്ള്യൂ സിസി റോഡ്, ടവർ ജംക്ഷൻ, തുടങ്ങിയ കേന്ദ്രങ്ങളിലെ കടകളിലാണ് പ്രധാനമായും തിരക്ക്.
ക്രിസ്മസ് കുടിൽ ഒരുക്കുന്നതിനുള്ള വസ്തുക്കൾ, ലൈറ്റുകൾ എന്നിവ വാങ്ങുന്നതിനും നല്ലത്തിരക്കാണ്.
ക്രിസ്മസ് ആഘോഷിക്കുന്നതിനായി ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെപേർ നാട്ടിലേക്കു വരുന്നതിനാൽ നാഗർകോവിൽ വടശ്ശേരി ബസ് സ്റ്റാൻഡ്, ജംക്ഷൻ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും നല്ല തിരക്കാണ്. ക്രിസ്മസ് ആഘോഷത്തോടനു ബന്ധിച്ചു 24നു കന്യാകുമാരി ജില്ലയ്ക്ക് പ്രാദേശിക അവധി നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

