പത്തനംതിട്ട ∙ തിരഞ്ഞെടുപ്പ് കടമ്പ കടന്നെത്തി സത്യപ്രതിജ്ഞയ്ക്ക് മുൻപുള്ള മറ്റൊരു പരീക്ഷണവും ഉറച്ച ചുവടുകളോടെ നേരിടുകയാണ് നീതു മാമ്മൻ കൊണ്ടൂർ. ജില്ലാ പഞ്ചായത്തിലെ കോയിപ്രം ഡിവിഷനിലെ ജനപ്രതിനിധിയായ നീതു ജില്ലാ പഞ്ചായത്തിലേക്കുള്ള സത്യപ്രതിജ്ഞയ്ക്കെത്തിയത് വീൽചെയറിലാണ്.
ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപികയായ നീതു കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയപ്പോഴാണ് കാൽ വഴുതി വീണത്.
പരിശോധനയിൽ കാലിന്റെ എല്ലിന് ചെറിയ പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്തോടെ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചെങ്കിലും സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്താം എന്ന് തീരുമാനിക്കുകയായിരുന്നു.
കെപിസിസി നിർവാഹക സമിതി അംഗമായ അച്ഛൻ ജോർജ് മാമ്മൻ കൊണ്ടൂരിനും അമ്മ ഷീബ ജേക്കബിനും ഒപ്പമാണ് നീതു സത്യപ്രതിജ്ഞയ്ക്കെത്തിയത്. മറ്റുള്ള അംഗങ്ങൾ വേദിയിലെ പോഡിയത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ സദസ്സിൽ നിന്നാണ് നീതു പ്രതിജ്ഞ ചൊല്ലിയത്.
ശേഷം ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി നീതു ഇന്നലെത്തന്നെ തിരികെ ആശുപത്രിയിലെത്തി. നീതുവിന്റെ ആദ്യ തിരഞ്ഞെടുപ്പ് മത്സരമായിരുന്നു ഇത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

