കടയ്ക്കൽ∙ അവശതയിലും മകളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് അച്ഛൻ. പുരുഷോത്തമൻ.
മരത്തിൽ നിന്നു വീണ് അവശതയിൽ കഴിയുന്ന പുരുഷോത്തമൻ മകൾ അശ്വതി ഉത്തമൻ കുമ്മിൾ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാന്നിധ്യം വഹിക്കാൻ എത്തുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന തൃക്കണ്ണാപുരം നീല കോട്ടേജിൽ പുരുഷോത്തമൻ അനുഭവിച്ച മാനസിക പീഡനത്തിന്റെ കഥ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് മകൾ അശ്വതി ഉത്തമനെ പഞ്ചായത്ത് അംഗമാക്കി പ്രതികാരം വീട്ടണം എന്ന പുരുഷോത്തമന്റെ ആഗ്രഹം ആണ് ഇത്തവണ തിരഞ്ഞെടുപ്പിൽ വിജയം കണ്ടത്.
കുമ്മിൾ പഞ്ചായത്തില് തൃക്കണ്ണാപുരം വാർഡിൽ നിന്നാണ് പട്ടിക ജാതിക്കാരനായ പുരുഷോത്തമന്റെ മകൾ അശ്വതി വിജയിച്ചത്. കർഷകനായ പുരുഷോത്തമൻ മരത്തിൽ നിന്നു വീണു അവശ നിലയിലാണെങ്കിലും മകളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായിരന്നു.
തിരഞ്ഞെടുപ്പ് ദിവസം ബൂത്ത് ഏജന്റായും എത്തിയിരുന്നു.
ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഭാര്യയോടൊപ്പം ആണ് പുരുഷോത്തമൻ എത്തിയത്. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് അശ്വതിക്കു വാർഡിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി.
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു കോൺഗ്രസ് പരിഗണിക്കുന്നതും അശ്വതിയെ ആണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

