കൊല്ലം ∙ കാങ്കത്ത് മുക്കിൽ ഇനി മുത്തശ്ശി ആൽമരം ഉണ്ടാകില്ല. കാങ്കത്ത് മുക്കിന്റെ തന്നെ പ്രധാന അടയാളവും തണലുമായി നിന്ന കൂറ്റൻ ആൽമരം അപകട
സാധ്യത കണക്കില്ലെടുത്തു മുറിച്ചു മാറ്റുന്നു. ഓട്ടോറിക്ഷ സ്റ്റാൻഡ്, കടകൾ അടക്കം ഈ മരത്തിന്റെ തണലിലാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.
ദേശീയപാതയോടു ചേർന്നു നിന്നിരുന്ന ഈ മരം മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കു പോലും ഒരു തിരിച്ചറിയൽ ചിഹ്നമായിരുന്നു.
മരത്തിന് ഉദ്ദേശം 70 വർഷത്തിലേറെ പഴക്കമുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. പക്ഷികളുടെ പ്രധാന താവളമായിരുന്ന ഈ മരത്തിൽ പല സീസണുകളിലും ഒട്ടേറെ വ്യത്യസ്തമായ പല പക്ഷികളും എത്താറുണ്ടെന്നു സമീപവാസികൾ പറയുന്നു.
എല്ലാ ദിശകളിലേക്കും വലിയ ശിഖരങ്ങൾ ഉള്ളതിനാൽ എല്ലാവർക്കും തണലുമായിരുന്ന മരമാണ് ഇന്നും നാളെയുമായി പൂർണമായി മുറിച്ചു നീക്കുന്നത്. സമീപത്ത് ഒട്ടേറെ കടകളും അനവധി വാഹനങ്ങളും കടന്നുപോകുന്ന ഇവിടെ മരം അപകടാവസ്ഥയിലാണെങ്കിൽ വലിയ ദുരന്തത്തിനു കാരണമാകുമെന്നാണു വിലയിരുത്തൽ.
മരം മുറിച്ചു നീക്കുന്നതിനാൽ 20, 21 തീയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ നഗര പരിധിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

