അടൂർ ∙ അടൂർ പൊലീസ് സബ് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയെ പിടികൂടി. അടൂർ ആനന്ദപ്പള്ളി സ്വദേശി താമരശ്ശേരി വടക്കേതിൽ വീട്ടിൽ എം.റ്റി.നജീബ്(37) ആണു അറസ്റ്റിലായത്.
2008ൽ അടൂർ പൊലീസ് റജിസ്റ്റർ ചെയ്ത നരഹത്യാക്കേസിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞ 12നു അയൽവാസിയായ 73 വയസ്സുളള സ്ത്രീയുടെ വീട്ടിൽ എത്തി പ്രതി കലഹമുണ്ടാക്കുന്നതായി പൊലീസ് കൺട്രോൾ റൂം വഴി ലഭിച്ച പരാതി അന്വേഷിക്കുന്നതിന് വീട്ടിലെത്തിയ അടൂർ പൊലീസ് സബ് ഇൻസ്പെക്ടറെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു.
തുടർന്ന് ഇയാൾ സ്ഥലത്തുനിന്നു കടന്നുകളഞ്ഞു. ഒളിവിൽ പോയ പ്രതിയെ അടൂർ പൊലീസ് സബ് ഇൻസ്പെക്ടർ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

