കോഴിക്കോട് ∙ രാപകൽ ഭേദമെന്യേ രുചിയുള്ള ഭക്ഷണം വിളമ്പിയ വെസ്റ്റ്ഹിൽ രത്നാകര ഹോട്ടലിന്റെ അമരക്കാരിൽ ഒരാളായ രത്നാകരൻ ഇനി ഓർമ. 1926 കാലത്തു വെസ്റ്റ്ഹിൽ സ്വദേശി വളപ്പിൽ രാഘവൻ ആരംഭിച്ച ചായക്കട
ആണു പിന്നീട് രത്നാകര ഹോട്ടലായത്. രുചിയുള്ള വിഭവങ്ങളുമായി റാന്തൽ വിളക്കു തെളിച്ചു കാത്തിരിക്കുന്ന രാഘവനെ തേടി രാത്രി യാത്രക്കാർ വന്നു തുടങ്ങി.
കാളവണ്ടിയിൽ ചരക്കുമായി വലിയങ്ങാടിയിലേക്കു പോകുന്നവരും കാൽനടയായി ദൂരെ ദിക്കിലേക്കു പോകുന്നവരും രാഘവന്റെ ചായക്കടയിൽ അൽപനേരം വിശ്രമിച്ചു.
കാലം മാറിയപ്പോൾ ചായക്കടയുടെ രൂപവും മാറി. 1947 ൽ ചായക്കടയ്ക്കു മുകളിൽ ഹോട്ടൽ രത്നാകര എന്ന ബോർഡു തൂങ്ങി.
രാഘവന്റെ നിര്യാണത്തെ തുടർന്നു മക്കളായ രത്നാകരനും അശോകനും ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്തു. പുതിയ രുചിക്കൂട്ടുകൾ തയാറാക്കി. അശോകൻ 2017ൽ നിര്യാതനായി.
തുടർന്നു രത്നാകരനും രണ്ടാളുടെയും മക്കളും ഹോട്ടൽ നടത്തിപ്പിനു നേതൃത്വം നൽകി. മൂന്നാം തലമുറക്കാരായ റിഗീഷ്, വികാസ്, ഷോജി ലാൽ എന്നിവരാണു ഇപ്പോൾ ഹോട്ടൽ നടത്തിപ്പിനു നേതൃത്വം നൽകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

