സ്വർണവില പവന് ഒരുലക്ഷം രൂപ തൊടാൻ ഇനിയും വൈകും. ആഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ച് വില ഇന്ന് മികച്ചതോതിൽ കുറഞ്ഞു.
അതിനു വഴിയൊരുക്കിയതാകട്ടെ അമേരിക്കയിൽ പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി കുറഞ്ഞ പണപ്പെരുപ്പവും ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളിലുണ്ടായ കനത്ത ലാഭമെടുപ്പും.
കേരളത്തിൽ ഇന്ന് ഗ്രാം വില 60 രൂപ താഴ്ന്ന് 12,300 രൂപയും പവൻ വില 480 രൂപ കുറഞ്ഞ് 98,400 രൂപയുമായി. അമേരിക്കയിൽ പണപ്പെരുപ്പം കുറഞ്ഞെന്ന റിപ്പോർട്ടുകൾ (വിശദാംശം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം) രാജ്യത്ത് പലിശനിരക്ക് ഇനിയും കുറയാനുള്ള സാധ്യത ശക്തമാക്കിയിട്ടുണ്ട്.
പലിശ നിരക്ക് കുറയുന്നത് സ്വർണവില കൂടാനാണ് വഴിയൊരുക്കുക. പക്ഷേ, പതിവിനു വിരുദ്ധമായി സ്വർണനിക്ഷേപങ്ങളിൽ ലാഭമെടുപ്പ് തകൃതിയായി.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.10% ഉയർന്ന് 98.51ൽ എത്തി.
ഡോളർ മുന്നേറിയതും ലാഭമെടുപ്പും രാജ്യാന്തര വിലയെ വീഴ്ത്തി. ഔൺസിന് 4,339 ഡോളറിൽ നിന്ന് വില 4,327 ഡോളറിലെത്തി. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നും 10 പൈസ കയറി 90.15ലേക്ക് മെച്ചപ്പെട്ടതും സ്വർണവില ഇന്ത്യയിലൽ കുറയാൻ വഴിയൊരുക്കി.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ചില കടകളിൽ ഗ്രാമിന് 50 രൂപ താഴ്ന്ന് 10,175 രൂപയായി. വെള്ളിവില ഗ്രാമിന് 2 രൂപ കുറഞ്ഞ് 210 രൂപ.
മറ്റുചില ജ്വല്ലറികളിൽ 18 ഗ്രാമിന് വില 50 രൂപ കുറഞ്ഞ് 10,115 രൂപയാണ്. വെള്ളിക്ക് 208 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

