കരിവെള്ളൂർ ∙ ‘എന്നാലും എന്റെ കള്ളാ, ഏറെ ആശിച്ചാണ് കിട്ടിയ സൈക്കിളാണ്. ഓടിച്ച് കൊതി തീരും മുൻപെ കൊണ്ടുപോയല്ലോ’, കരിവെള്ളൂർ എവി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥിനി തെക്കെമണക്കാട്ടെ നിഖിത ശ്രീജിത്തിന്റെ സങ്കടം മാത്രമല്ലിത്.
ഒരുമാസത്തിനിടെ സ്കൂൾ കുട്ടികളുടെ അഞ്ചു സൈക്കിളുകളാണ് റോഡരികിൽനിന്നു നഷ്ടമായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.10നാണു നിഖിതയുടെ സൈക്കിൾ മോഷണം പോയത്. പ്രദേശത്തെ സിസിടിവിയിൽ കള്ളൻ സൈക്കിൾ കൊണ്ടുപോകുന്നതു കാണാം.
ഓണക്കുന്നുനിന്നു തെക്കെ മണക്കാട്ടേക്കു പോകുന്ന റോഡരികിൽനിന്നാണു സൈക്കിളുകൾ നഷ്ട്ടമാകുന്നത്. കുട്ടികളെ തെറ്റിദ്ധരിപ്പിക്കാൻ രണ്ടു സൈക്കിളുകൾ പരസ്പരം മാറ്റിവയ്ക്കുന്നു.
പിന്നീട് മൂന്നാമതൊരു സൈക്കിൾ സ്വന്തമാക്കി കൊണ്ടു പോകുന്നു.
സൈക്കിൾ നഷ്ടപ്പെട്ടില്ലെന്നു ബോധ്യപ്പെടുത്താനാണു മാറ്റിവയ്ക്കുന്നതെന്നു കരുതുന്നു. ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ കുട്ടികൾക്കു റോഡ് കുറുകെ കടക്കാൻ പ്രയാസമാണ്.
പെരളം, കൊഴുമ്മൽ, പലിയേരി തുടങ്ങിയ ഭാഗങ്ങളിൽനിന്നു സ്കൂളിലേക്കു പോകുന്ന കുട്ടികൾ ഓണക്കുന്നിലെ റോഡരികിലാണ് സൈക്കിൾ നിർത്തിയിടുന്നത്.
ഇത് മനസിലാക്കിയ കള്ളൻ സൈക്കിൾ മോഷണം പതിവാക്കി. പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

