അച്ചൻകോവിൽ ∙ ധർമശാസ്താ ക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിനു തുടക്കമായി. താഴമൺ മഠം തന്ത്രി കണ്ഠരര് മോഹനനരുടെ പ്രതിനിധി ഹരിദാസ് ഭട്ടതിരിയുടെ കാർമികത്വത്തിൽ ഇന്നലെ 10നു തൃക്കൊടിയേറ്റ് നടത്തി.
മേൽശാന്തിമാരായ അനീഷ്കുമാർ, ഗോപകുമാർ, ശ്രീകണ്ഠൻ, സോമയാജി എന്നിവർ ഉപകാർമികത്വം വഹിച്ചു.
പുനലൂർ അസി. ദേവസ്വം കമ്മിഷണർ എസ്.വിനോദ് കുമാർ, സബ് ഗ്രൂപ്പ് ഒാഫിസർ ബി.പി.നിർമലാനന്ദൻ, ഉപദേശക സമിതി പ്രസിഡന്റ് എം.കെ.ഉണ്ണിപ്പിള്ള, സെക്രട്ടറി സുരേഷ് ബാബു, ഗീത സുകുനാഥ് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞദിവസം പുനലൂരിൽ നിന്നു ചെങ്കോട്ടയിലൂടെ എഴുന്നള്ളിച്ച തിരുവാഭരണം വൈകിട്ട് 7 മണിയോടെ അച്ചൻകോവിലെത്തി. പ്രധാന പേടകം ശ്രീകോവിലിലേക്കു മേൽശാന്തിമാർ ഏറ്റുവാങ്ങി.
തുടർന്നു തിരുവാഭരണങ്ങൾ ഭഗവത് വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി.
26 വരെ തിരുവാഭരണം ചാർത്തും. കറുപ്പസ്വാമി കോവിലിലും തിരുവാഭരണം അടങ്ങിയ പേടകം ചാർത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.രാജു തിരുവാഭരണ പേടകത്തെ അനുഗമിച്ചിരുന്നു. തിരുവാഭരണ വിഭൂഷിതനായ ഭഗവാനെ കണ്ടു തൊഴാൻ കഴിഞ്ഞദിവസം മുതൽ തീർഥാടക പ്രവാഹം തുടങ്ങി.
തമിഴ്നാട്ടിൽ നിന്നു വനത്തിലൂടെ അച്ചൻകോവിലിലെത്തുന്ന തീർഥാടകരുടെ തിരക്കേറിയതോടെ വനപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നുണ്ട്. അച്ചൻകോവിലിലെ ദർശത്തിനു ശേഷം അലിമുക്കിലെത്തിയാണു തീർഥാടകർ പമ്പയിലേക്കു പോകുന്നത്.
വനപാതകളിൽ രാത്രിയിൽ അടക്കം മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. 10 ദിവസത്തെ ഉത്സവത്തിനായി വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

