മാന്നാർ ∙ ചെന്നിത്തല 8–ാം ബ്ലോക്ക് പാടശേഖരത്തിലെ വിത തുടങ്ങി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ മഴയും വെള്ളപ്പൊക്കവും, 20 കിലോമീറ്റർ ചുറ്റളവിലെ വിവിധ തോടുകളിലൂടെ ഒഴുകിയെത്തിയ മാലിന്യവും കര വെള്ളവും നീക്കിയാണ് 150 ഏക്കർ വരുന്ന പാടശേഖരത്തിലെ നിലമൊരുക്കൽ പൂർത്തിയാക്കി ഇന്നലെ മുതൽ വിത തുടങ്ങിയത്.
60 കിലോഗ്രാം നെൽവിത്താണ് ആകെ വേണ്ടത്.
ചെന്നിത്തല കൃഷിഭവനിൽ നിന്നു 40 കിലോഗ്രാം വിത്ത് സൗജന്യമായി കർഷകർക്കു ലഭിച്ചു. ശേഷിക്കുന്ന 20 കിലോഗ്രാം വിത്ത് കർഷകർ വാങ്ങുകയായിരുന്നു.
ആയിരം രൂപ ദിവസക്കൂലിയിനത്തിൽ 18 പേരെ നിർത്തിയാണ് വിത തുടങ്ങിയത്. ഒരാഴ്ച കൊണ്ടു വിത പൂർത്തിയാകുമെന്ന് കർഷകൻ കുര്യാക്കോസ് പറയകാട്ടിൽ പറഞ്ഞു.
ചെന്നിത്തല, മാന്നാർ മേഖലയിലെ മിക്ക പാടശേഖരങ്ങളിലും വരും ദിവസങ്ങൾ ഇത്തരത്തിൽ വിത തുടങ്ങും.
നേരത്തെ വിതച്ച പാടശേഖരങ്ങളിലെ വിത വെള്ളം കയറി മുങ്ങി ഭാഗികമായി നശിച്ചെങ്കിലും കർഷകർ വീണ്ടും വിത്തു വാങ്ങി വിതച്ചും ഞാറു നട്ടും പരിഹാരം കണ്ടിട്ടുണ്ട്. അപ്പർകുട്ടനാടൻ പാടശേഖരങ്ങളാകെ പച്ചപ്പണിയുന്നതോടെ വേനൽക്കാല കൃഷിക്കുള്ള ആദ്യഘട്ടം പൂർത്തിയാകും. വിത പതിവിലും നേരത്തെയെന്നത് കർഷകർക്ക് ഏറെ ആശ്വാസം നൽകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

