കൽപറ്റ ∙ 2018 ലെ പ്രളയത്തിൽ തകർന്ന സുഗന്ധഗിരി അൻപതേക്കറിലെ റോഡും കലുങ്കുകളും പുനർനിർമിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് വൈത്തിരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറും പൊഴുതന പഞ്ചായത്ത് സെക്രട്ടറിയും മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. റോഡും കലുങ്കുകളും തകർന്നതിനെ തുടർന്നുണ്ടായ യാത്രാ തടസ്സം പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട
റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
പ്രവൃത്തികൾക്കായി 2.64 കോടിയുടെ രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പദ്ധതി സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്റ്റിമേറ്റ് കറക്ഷനുകൾ അവസാനഘട്ടത്തിലാണെന്നും പദ്ധതി പൂർത്തിയാകുന്നതോടെ പരാതി പരിഹരിക്കുമെന്നും സാങ്കേതിക കാരണങ്ങളാലാണ് നിർമാണത്തിൽ കാലതാമസമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രദേശവാസികൾക്ക് വേണ്ടി കമൽദാസ്, മാധവൻതമ്പി തുടങ്ങിയവർ സമർപ്പിച്ച പരാതിയിലാണ് നടപടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

