മുംബൈ ∙ ആടി ഉലയുന്ന രൂപ ഇന്ന് ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 91നും താഴേക്ക് കൂപ്പുകുത്തി. വ്യാപാരത്തിനിടെ ഒരുവേള മൂല്യം 36 പൈസ ഇടിഞ്ഞാണ് 91ൽ എത്തിയത്.
ഈമാസം തന്നെ രൂപ 92ലേക്കും വീണേക്കുമെന്നാണ് വിലയിരുത്തൽ. 29 പൈസയായിരുന്നു ഇന്നലത്തെ നഷ്ടം. കാര്യമായ പുരോഗതി ഇല്ലാതെ മുന്നോട്ടു നീങ്ങുന്ന ഇന്ത്യ- യുഎസ് വാണിജ്യ ചർച്ചയും വിദേശ നിക്ഷേപകരുടെ വൻതോതിലുള്ള ഓഹരി, ബോണ്ട് വിൽപനയും വീഴ്ചയ്ക്ക് ശക്തി പകർന്നു.
ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയാണ് രൂപ.
ആർബിഐ വിപണിയിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ രൂപയുടെ മൂല്യം ഇതിലും താഴുമായിരുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യം 6 ശതമാനത്തിലധികം ഇടിഞ്ഞു.
വിദേശ നിക്ഷേപകർ ഈ വർഷം ഇതുവരെ 1800 കോടി ഡോളറിന്റെ ഓഹരികളാണ് വിൽപന നടത്തിയത്.
രൂപ വലിയ നിലയിൽ ശോഷിച്ചതു മൂലം വിദേശ നാണ്യ ശേഖരം സെപ്റ്റംബർ ആദ്യ വാരത്തിലെ റെക്കോർഡ് നിലയായ 73,000 കോടിയിൽ നിന്ന് കഴിഞ്ഞ 5 ആയപ്പോഴേക്കും 68,730 കോടി ഡോളറിലേക്ക് ഇടിഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

