ആലക്കോട്∙ ഒടുവള്ളിത്തട്ട് പ്രാഥമികാരോഗ്യ കേന്ദ്രം (പിഎച്ച്സി) സാമൂഹികാരോഗ്യ കേന്ദ്രമായി (സിഎച്ച്സി) ഉയർത്തി 18 വർഷം കഴിഞ്ഞിട്ടും ഇന്നും പിഎച്ച്സിയുടെ നിലവാരത്തിലാണു പ്രവർത്തിക്കുന്നത്. 5 ഏക്കർ ഭൂമിയും ഒട്ടേറെ കെട്ടിടങ്ങളും ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ എല്ലാമുള്ള ഈ ആരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണു കേവലം പിഎച്ച്സിയുടെ നിലവാരത്തിൽ പ്രവർത്തിക്കുന്നത്.
കിടത്തിച്ചികിത്സാ വിഭാഗം ഒരു വർഷമായി പണിമുടക്കിലാണ്. സായാഹ്ന ഒപിയും പലപ്പോഴും നിലയ്ക്കുന്ന അവസ്ഥയാണ്.
ഞായറാഴ്ചകളിൽ ഉച്ചവരെയാണു പ്രവർത്തനം.
ഡോക്ടർമാരില്ല
ഡോക്ടർമാരുടെ കുറവാണ് പ്രധാന കാരണം. സ്ഥിരം ഡോക്ടർ മെഡിക്കൽ ഓഫിസർ മാത്രമാണ്.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്ത് താൽക്കാലികമായി നിയമിക്കുന്ന ഡോക്ടർമാരാണ് പ്രധാനമായും ഉള്ളത്. അവർ ഇടയ്ക്കിടയ്ക്ക് മാറി വരികയും ചെയ്യുന്ന അവസ്ഥയാണ്. 2007ലാണ് ഈ പിഎച്ച്സിയെ സിഎച്ച്സിയായി ഉയർത്തിയത്.
പട്ടികവർഗ വിഭാഗങ്ങൾ ഉൾപ്പെടെ നിർധന കുടുംബങ്ങൾ ഏറെയുള്ള മലയോരത്തിന് ഏറെ പ്രതീക്ഷയായിരുന്നു. അതിനാൽ ഏറെ കൊട്ടിഘോഷിച്ചാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്.
എന്നാൽ നാളിതുവരെ സിഎച്ച്സിക്ക് അത്യാവശ്യമായ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷൻ ഉൾപ്പെടെയുള്ള ഡോക്ടർമാരെയോ ആവശ്യത്തിനുള്ള നഴ്സുമാരെയോ നിയമിച്ചിട്ടില്ല.
പലപ്പോഴും ഡോക്ടർമാരുടെ കുറവുമൂലം പ്രവർത്തനം മന്ദീഭവിക്കുന്ന അവസ്ഥയുമാണ്. അതേസമയം വർഷാവർഷം ലക്ഷങ്ങളും കോടികളും ചെലവഴിച്ചുള്ള കെട്ടിടങ്ങൾ ഉയരുന്നുണ്ട്.
1.75കോടി രൂപയോളം ചെലവഴിച്ചു നിർമ്ച്ച ഐസലേഷൻ വാർഡും 2 കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച പുതിയ ഐപി വാർഡും വർഷങ്ങളായിട്ടും പ്രവർത്തനം തുടങ്ങിയില്ല. എക്സ് റേ ലാബ് സ്ഥാപിക്കണമെന്ന നിരന്തരമായ ആവശ്യം നടപ്പായിട്ടുമില്ല. ഈ സേവനം ലഭിക്കണമെങ്കിൽ മലയോരത്തിന്റെ അറ്റത്തുള്ളവർക്ക് 20ഉം 30ഉം കിലോമീറ്റർ അകലെയുള്ള തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

