തൃശൂർ ∙ കോർപറേഷനിലേക്കു വിജയിച്ച 33 കോൺഗ്രസ് കൗൺസിലർമാരിലൂടെ തൃശൂരിന്റെ മുഖഛായ മാറ്റുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. കോർപറേഷനിലെ വിജയത്തിൽ ഡിസിസി നടത്തിയ ആഹ്ലാദ പ്രകടനം ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ ഏകാധിപത്യ ഭരണത്തിനേറ്റ തിരിച്ചടിയാണ് കോർപറേഷനിലെ കനത്ത തോൽവിയെന്നും ജനങ്ങൾ നൽകിയ അംഗീകാരത്തെ വിനയത്തോടെ ഉൾക്കൊള്ളുന്നുവെന്നും ടാജറ്റ് പറഞ്ഞു.
ഡിസിസി ഓഫിസിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കോർപറേഷൻ ഓഫിസിനു മുന്നിൽ സമാപിച്ചു. വിജയിച്ച 33 പേരെയും ഷാൾ അണിയിച്ചാണു പ്രകടനത്തിന് തുടക്കം കുറിച്ചത്. പൂക്കാവടികളും പുലിക്കളിയും നിറം പകർന്നു.
എം.പി.വിൻസന്റ്, ടി.വി.ചന്ദ്രമോഹൻ, കെ.ബി.ശശികുമാർ, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, ഐ.പി.പോൾ, സിജോ കടവിൽ, രാജൻ പല്ലൻ, കെ.എച്ച്.ഉസ്മാൻ ഖാൻ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

