തൃപ്രയാർ ∙ ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശി ആഘോഷം ഭക്തിനിർഭരം. പുലർച്ചെ 3ന് നിയമവെടി മുഴങ്ങിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.
പ്രഭാത ശീവേലി എഴുന്നള്ളിപ്പിന് 25 ഗജവീരൻമാർ നിരന്നു. പഴയന്നൂർ ശ്രീരാമൻ തേവരുടെ തിടമ്പേറ്റി.
ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ മേളത്തിന് പ്രാമാണികനായി. ഇതേസമയം കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാഗസ്വരക്കച്ചേരി നടന്നു.ഉച്ചയ്ക്ക് ഒന്നിന് മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ അരങ്ങേറി.വൈകിട്ട് 3ന് ആരംഭിച്ച കാഴ്ച ശീവേലിക്ക് 15 ആനകളുണ്ടായി.
കൊമ്പൻ ചിറക്കൽ കാളിദാസൻ തിടമ്പേറ്റി. ധ്രുവം മേളത്തിന് പെരുവനം പ്രകാശൻ മാരാർ നേതൃത്വം നൽകി.
വൈകിട്ട് കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ പാഠകം അവതരിപ്പിച്ചു.
സന്ധ്യയ്ക്ക് പഞ്ചവാദ്യം, കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാഗസ്വര കച്ചേരിക്ക് പളനി ദണ്ഡായുധപാണി ക്ഷേത്രത്തിലെ നാഗസ്വര വിദ്വാൻ കെ.എസ്.ശരവണൻ, കെ.എസ്.സതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് കൊച്ചി ആർദ്രാ രവിയുടെ ഭരതനാട്യം, സ്റ്റേജിൽ സ്പെഷൽ നാഗസ്വരം എന്നിവയുണ്ടായി.
രാത്രി പൂങ്കുന്നം നടരാജ കലാമന്ദിറിലെ രാജലക്ഷ്മി സുരേന്ദ്രൻ നൃത്താഞ്ജലി അവതരിപ്പിച്ചു. രാത്രി വിളക്കിനെഴുന്നള്ളിപ്പ് മേളത്തിന് തൃപ്രയാർ അനിയൻ മാരാർ നേതൃത്വം വഹിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

