ബത്തേരി ∙ നഗരസഭയിലെ തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ യുഡിഎഫ് നാലാം വാർഡ് വേങ്ങൂരിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. നാലാം വാർഡിൽ നിന്നു വിജയിച്ച ലീഗിലെ കെ.കെ.
മൊയ്തുവിന്റെ നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനത്തിനിടെയാണ് എൽഡിഎഫ്– യുഡിഎഫ് വിഭാഗങ്ങൾ തമമിൽ സംഘർഷമുണ്ടായത്.
കെ.കെ. മൊയ്തു(50), സിപിഎം ബ്രാഞ്ച് സെക്രട്ടറി എം.സി.ജോസ് (45), യുഡിഎഫ് പ്രവർത്തകരായ രാജു തോട്ടക്കര(50) അസീസ് വേങ്ങൂർ (40) നൗഫാഖ്(38) മൊയ്തുവിന്റെ ഭാര്യ ഷെരീഫ (42),ബന്ധു ഹസീന (45) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ തലയിൽ 11 തുന്നിടേണ്ടി വന്നു.
വോട്ടെണ്ണൽ ദിവസം വൈകിട്ടായിരുന്നു സംഭവം.
ആഹ്ലാദപ്രകടനത്തിനിടെ യുഡിഎഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. പടക്കം പൊട്ടിച്ചു മുന്നോട്ടു നീങ്ങിയ സംഘത്തിനു നേരെ എതിർ വിഭാഗത്തിൽ പെട്ടവർ കൂട്ടമായെത്തുകയായിരുന്നു.
കൂട്ടത്തല്ലിനിടെ പലർക്കും പരുക്കേറ്റു. സ്ഥലത്തെത്തിയ പൊലീസ് 5 പേരെ കസ്റ്റഡിയിലെടുത്തു.
ഇവരെല്ലാം സിപിഎം പ്രവർത്തകരാണ്.
അറസ്റ്റു രേഖപ്പെടുത്തിയ ഇവരെ കോടതിയിൽ ഹാജരാക്കും. അതിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോസിന്റെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് ബത്തേരി മുസ്ലിം ലീഗ് ഓഫിസിൽ പരിശോധന നടത്തി.
ഇതിനെതിരെ പ്രതിഷേധമുയരുകയും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ളവർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ചെയ്തു.
ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി..
നന്ദി പറച്ചിലിനിടെ ആക്രമണം
∙വിജയത്തിന് നന്ദി പറയാൻ വാർഡിലെത്തി മടങ്ങവെ യുഡിഎഫിലെ കെ.കെ. മൊയ്തുവിനെയും കുടുംബാംഗങ്ങളെയും സിപിഎം നേതാക്കളും ഗുണ്ടകളും ചേർന്ന് അക്രമിക്കുകയായിരുന്നെന്ന് ഐ.
സി. ബാലകൃഷ്ണൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യുഡിഎഫ് നേതൃയോഗം ആരോപിച്ചു.
വാഹനത്തിൽ നിന്ന് വലിച്ചിറക്കി കമ്പിവടികൊണ്ട് അക്രമിക്കുകയായിരുന്നു.
അക്രമികളെക്കുറിച്ചറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലെത്തിയ സമയത്ത് എസ്ഐയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് ഓഫിസിൽ പരിശോധന നടത്തിയത് ശരിയായ നടപടിയല്ല. ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതിപ്പട്ടിക തയാറാക്കുകയാണ് പൊലീസ്.
സിപിഎം പ്രവർത്തകരിൽ നിന്ന് കമ്പിവടി പിടിച്ചെടുത്തിട്ടുമുണ്ട്.
യഥാർഥ പ്രതികളെ പിടികൂടണമെന്നും ലീഗ് ഓഫിസിലെത്തിയ പൊലീസുകാർക്കു നേരെ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ ഐ.സി.
ബാലകൃഷ്ണൻ എംഎൽഎ, ടി. മുഹമ്മദ്, ഡി.പി.
രാജശേഖരൻ, എം.എം അസൈനാർ, അബ്ദുല്ല മാടക്കര, പി.പി.അയൂബ്, ലയണൽ മാത്യു, സതീഷ് പൂതിക്കാട്, സി.കെ. ഹാരിഫ്.
സമദ് കണ്ണിയൻ എന്നിവർ പ്രസംഗിച്ചു.
അക്രമം നടത്തിയത് ലീഗ് പ്രവർത്തകരെന്ന് എൽഡിഎഫ്
ബത്തേരി ∙ തിരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം ബത്തേരിയിലും നൂൽപുഴയിലും മുസ്ലീം ലീഗ് പ്രവർത്തകർ അക്രമം അഴിച്ചു വിടുകയാണെന്നും കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്നും എൽഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു.വേങ്ങൂരിൽ ബ്രാഞ്ച് സെക്രട്ടറിയുടെ സഹോദരൻ പ്രേംലാലിന്റെ വീട്ടുമുറ്റത്തേക്ക് പടക്കമെറിഞ്ഞു.
വീടിന്റെ ജനാലകൾ തകർന്നു.അൻപതോളം പേരാണ് അക്രമം നടത്തിയത്. പ്രേംലാലിന്റെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
തുടർന്ന് പ്രകടനമായെത്തിയ ലീഗ് പ്രവർത്തകർ സിപിഎം ബ്രാഞ്ച് സെക്രട്ടറി എം.സി. ജോസിന്റെ തല അടിച്ചു മാരക മുറിവേൽപിച്ചു.
മുത്തങ്ങ പത്താം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഗോപിദാസിന്റെ വീട്ടു വരാന്തയിലേക്കും പടക്കമെറിഞ്ഞു.
ഗോപിദാസിന്റെ ഭാര്യ സിന്ധു നൽകിയ പരാതിയിൽ യുഡിഎഫ് പ്രവർത്തകൻ അനസിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. കൈപ്പഞ്ചേരിയിൽ സിപിഎം അംഗങ്ങളായ അയിഷാമോൾ ഉമ്മർ എന്നിവരുടെ വീടുകളിലേക്ക് പടക്കമെറിഞ്ഞെന്നും ഇതിനെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും യോഗം അറിയിച്ചു. ഐ.സി.
ബാലകൃഷ്ണൻ എംഎൽഎയുടെ ഒത്താശയോടെയാണ് അക്രമ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും എൽഡിഎഫ് ആരോപിച്ചു. എൽഡിഎഫ് നേതാക്കളായ വി.വി. ബേബി, കെ.ജെ.
ദേവസ്യ, പി. ആർ.
ജയപ്രകാശ്, സുഹാസ് ചെതലയം, ജിനീഷ് പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

