ചങ്ങനാശേരി ∙ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ നയിച്ച കുട്ടനാടൻ മേഖലാ അതിരൂപതാ തീർഥാടനം വിശ്വാസസാഗരമായി. ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽനിന്ന് പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിലേക്കു നടത്തിയ തീർഥാടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ജൂബിലി സ്ലീവയും വഹിച്ച് കാൽനടയായി വിശ്വാസികളെ നയിച്ചു. ജൂബിലി വർഷത്തിൽ മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്ന പൂർണ ദണ്ഡമോചനം പ്രാപിക്കുന്നതിനും അനുഗ്രഹം തേടിയുമാണു തീർഥാടനം നടത്തിയത്.
ചമ്പക്കുളം ബസിലിക്കയിലെ അതിപുരാതനമായ കൽക്കുരിശിന്റെ ചുവട്ടിൽ പ്രാർഥിച്ചാണ് തീർഥാടനം ആരംഭിച്ചത്.
വികാരി ജനറൽമാർ, ഫൊറോന വികാരിമാർ, പള്ളികളിലെ വികാരിമാർ, സന്യസ്തർ, മാതാപിതാക്കൾ, യുവജനങ്ങൾ, സൺഡേ സ്കൂൾ കുട്ടികൾ എന്നിവർ തീർഥാടനത്തിൽ അണിനിരന്നു. പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിലെ ജൂബിലി കവാടത്തിലൂടെ പൂർണ ദണ്ഡമോചന പ്രാർഥനകൾ ചൊല്ലി ആർച്ച് ബിഷപ്പും വൈദികരും തീർഥാടകരും കടന്നു.
തുടർന്ന് ആർച്ച് ബിഷപ് മാർ തോമസ് തറയിൽ വികാരി ജനറൽമാർ, ഫൊറോനാ വികാരിമാർ എന്നിവരും കുട്ടനാടൻ മേഖലയിലെ എല്ലാ വൈദികരും ചേർന്ന് കുർബാന അർപ്പിച്ചു.
പുതിയ വലിയ പള്ളിയുടെ കൂദാശ 2026 നവംബർ 21ന്
പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ നിർമാണം പുരോഗമിക്കുന്ന പുതിയ വലിയ പള്ളിയുടെ കൂദാശ 2026 നവംബർ 21ന് നടത്തുമെന്ന് ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ പ്രഖ്യാപിച്ചു. നവംബർ 22ന് അതിരൂപതയിലെ യുവജനങ്ങൾക്കു വേണ്ടിയുള്ള കുർബാനയും യുവജനസംഗമവും നടത്തും.
23ന് പാറേൽ മർത്ത്മറിയം കപ്പേളയുടെ കൂദാശ, നിത്യാരാധനാ ചാപ്പലിന്റെ വെഞ്ചരിപ്പ്, കുമ്പസാര വേദിയുടെ വെഞ്ചരിപ്പ് എന്നിവ നടത്തും. 29ന് കൊടിമരത്തിന്റെ വെഞ്ചരിപ്പും തിരുനാൾ കൊടിയേറ്റവും നടത്തും.
30ന് കൽക്കുരിശിന്റെ വെഞ്ചരിപ്പ്. 2026 ഡിസംബറിൽ ഭൂഗർഭ കപ്പേളയുടെ കൂദാശയും തിരുശേഷിപ്പ് പ്രതിഷ്ഠിക്കലും നിർവഹിക്കും.
ദേവാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

