അഞ്ചൽ ∙ കേരള കോൺഗ്രസ് (ബി) നേതാവ് മന്ത്രി കെ. ബി.ഗണേഷ് കുമാറിന്റെ സ്വന്തം വാർഡിൽ പാർട്ടിയുടെ സ്ഥാനാർഥി മൂന്നാം സ്ഥാനത്ത് !
ഇടമുളയ്ക്കൽ പഞ്ചായത്തിലെ വാളകം (23) വാർഡിലാണു പാർട്ടി സ്ഥാനാർഥിക്കു ദയനീയ പരാജയം. കേരള കോൺഗ്രസ്(ജോസഫ്) പ്രതിനിധിയായ യുഡിഎഫ് സ്ഥാനാർഥി ബേബി മാത്യു 528 വോട്ടുകൾ നേടി വിജയിച്ചു. ബിജെപി പ്രതിനിധി ഷൈജുവിനു 432 വോട്ടുകൾ ലഭിച്ചപ്പോൾ മന്ത്രി ഗണേഷ് കുമാറിന്റെ പാർട്ടിയുടെ സ്ഥാനാർഥി സജി ബേബിക്കു ലഭിച്ചതു 160 വോട്ടുകൾ മാത്രം .
മന്ത്രിയുടെ കുടുംബ വീടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയും ഈ വാർഡിലാണ്.
പിതാവ് ആർ. ബാലകൃഷ്ണപിള്ള മുൻപ് ഇതേ വാർഡിൽ നിന്ന് ഒന്നിലധികം തവണ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന വൈസ് ചെയർമാനും പ്രദേശവാസിയുമായ സി.മോഹനൻ പിള്ളയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർതക്തർ ചിട്ടയായ പ്രവർത്തനം നടത്തിയതോടെ മന്ത്രിയുടെ പാർട്ടി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

