ജിഎസ്ടി കുറഞ്ഞു. പലിശഭാരം വെട്ടിക്കുറച്ച് റിസർവ് ബാങ്കും.
ഇപ്പോഴിതാ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷക്കാലം പ്രമാണിച്ച് രാജ്യത്തെ കാർ കമ്പനികൾ വമ്പൻ ഡിസ്കൗണ്ട് ഓഫറുകളും വാരിവിതറുന്നു. പുത്തൻ കാർ എന്ന സ്വപ്നം മനസ്സിൽ താലോലിക്കുന്നവർക്കും നിലവിലെ കാർ മാറ്റി പുതിയതു വാങ്ങാൻ ശ്രമിക്കുന്നവർക്കും നല്ല സുവർണാവസരമാണ് ഡിസംബർ മുന്നോട്ടുവയ്ക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്ന ജിഎസ്ടി 2.0 പ്രകാരം ചെറുകാറുകളുടെ (ഹാച്ച്ബാക്ക്) ജിഎസ്ടി 28ൽ നിന്ന് 10 ശതമാനമായി കുറഞ്ഞിരുന്നു.
1,200സിസിക്ക് താഴെയുള്ള പെട്രോൾ കാറുകൾ, 1,500 സിസിക്ക് താഴെയുള്ള ഡീസൽ കാറുകൾ എന്നിവയ്ക്കാണ് നികുതിയിളവ്. ഇക്കഴിഞ്ഞ പണനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് റീപോ നിരക്ക് കാൽ ശതമാനം കുറച്ചതിന് ആനുപാതികമായി വിവിധ ബാങ്കുകൾ വായ്പകളുടെ പലിശനിരക്കും കുറച്ചിട്ടുണ്ട്.
പുതിയ വാഹനം അധിക സാമ്പത്തികഭാരമില്ലാതെ വാങ്ങാനുള്ള അവസരമാണ് ഇതുവഴി തുറന്നത്.
ഇതിനു പിന്നാലെയാണ്, മാരുതി സുസുക്കി മുതൽ രാജ്യത്തെ പ്രധാന കാർ കമ്പനികളെല്ലാം ഉപഭോക്താക്കൾക്ക് ഇരട്ടി മധുരം സമ്മാനിച്ച് ഡിസ്കൗണ്ടും പ്രഖ്യാപിച്ചത്.
വിവിധ കമ്പനികളുടെ ഡിസ്കൗണ്ട് ഓഫറുകൾ ഇങ്ങനെ (
കമ്പനികൾ പ്രഖ്യാപിച്ച ഡിസ്കൗണ്ടും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ജിഎസ്ടി ഇളവും ഉൾപ്പെടെയുള്ള മൊത്തം ആനുകൂല്യങ്ങൾ. ഡീലർ ടു ഡീലർ ഓഫറിൽ വ്യത്യാസമുണ്ടാകാം
) :
∙ മാരുതി സുസുക്കി
ഓൾട്ടോ കെ10, എസ്-പ്രസോ, സെലെറിയോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ്സ, ജിംനി, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകൾക്കെല്ലാം മാരുതി ഡിസ്കൗണ്ട് പ്രഖ്യാപിച്ചു.
10,000 രൂപ മുതൽ ഒരുലക്ഷം രൂപവരെ വിലക്കിഴിവ് വിവിധ മോഡലുകൾക്ക് നേടാം. എക്സ്ചേഞ്ച് ബോണസായി ഒരുലക്ഷം രൂപവരെ നേടാനും അവസരം.
∙ ഹ്യുണ്ടായ്
85,000 രൂപവരെ ഇയർ എൻഡ് ഡിസ്കൗണ്ട് ഓഫറാണ് ഹ്യുണ്ടായ് പ്രഖ്യാപിച്ചത്.
എക്സ്റ്ററിന് 85,000 രൂപ. അൽകാസർ 40,000 രൂപ.
ഗ്രാൻഡ് ഐ10 നിയോസ് 70,000 രൂപ. ഐ20 70,000 രൂപ.
ഓറ 33,000 രൂപ. വെർണ 75,000 രൂപ എന്നിങ്ങനെയുമാണ് ഡിസ്കൗണ്ട് ഓഫർ.
നേരത്തേ ജിഎസ്ടി കുറഞ്ഞതുകൂടി പരിഗണിച്ചാൽ ഹ്യുണ്ടായ് കാർ വാങ്ങുന്നവർക്ക് ലഭിക്കുന്ന വിലക്കുറവ് ആനുകൂല്യം 1.74 ലക്ഷം രൂപവരെയാണ്. ഇതിനുംപുറമേയാണ് റീപോ നിരക്ക് കുറഞ്ഞതുവഴി ഇഎംഐയിൽ ലഭിക്കുന്ന ആശ്വാസം.
∙ ഹോണ്ട
ഹോണ്ടയുടെ മോഡലുകൾക്ക് 1.36 ലക്ഷം രൂപവരെ ഡിസ്കൗണ്ട് സ്വന്തമാക്കാം.
ഹോണ്ട എലവേറ്റ് സെഡ്എക്സ് മോഡലിന് മാനുവലിനും ഓട്ടോമാറ്റിക്കിനും 1.36 ലക്ഷം രൂപവരെയാണ് ആനുകൂല്യങ്ങൾ.
30,000 രൂപയുടെ ക്യാഷ് ബോണസും 45,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഇതിലുൾപ്പെടുന്നു. ഹോണ്ട
സിറ്റിക്ക് 1.22 ലക്ഷം, അമേസിന് 81,000 രൂപ എന്നിങ്ങനെയും വിലക്കുറവ് നേടാം.
∙ ടാറ്റ മോട്ടോഴ്സ്
ഇലക്ട്രിക് കാറുകൾക്ക് ആകർഷക ഡിസ്കൗണ്ട് ഉണ്ടെന്നതാണ് ടാറ്റ മോട്ടോഴ്സ് മോഡലുകളുടെ പ്രധാന സവിശഷത. കൂപ്പേ-സ്റ്റൈലിൽ ടാറ്റ അവതരിപ്പിച്ച കർവ്.ഇവിക്ക് 1.71 ലക്ഷം രൂപവരെ ഇളവ് നേടാൻ അവസരുണ്ട്.
പഞ്ച്.ഇവിക്ക് 1.20 ലക്ഷം രൂപവരെ. നെക്സോൺ.ഇവിക്ക് 1.41 ലക്ഷം വരെ, ടിയാഗോ.ഇവിക്ക് 1.30 ലക്ഷം രൂപവരെ എന്നിങ്ങനെയും സ്വന്തമാക്കാം.
75,000 രൂപവരെ ഡിസ്കൗണ്ട് നേടാനുള്ള അവസരമാണ് ടാറ്റ ഹാരിയർ വാങ്ങുന്നവർക്കുള്ളത്.
മറ്റ് ശ്രദ്ധേയ ഓഫറുകൾ
∙ ജീപ്പ്: ജീപ്പ് കോംപസിന് 2.55 ലക്ഷം രൂപവരെ ഇളവ് നേടാം. ∙ ഫോക്സ് വാഗൻ ടൈഗൂൺ 2 ലക്ഷം വരെ ഡിസ്കൗണ്ട് നൽകുന്നു.
∙ നിസാൻ മാഗ്നൈറ്റ് 1.36 ലക്ഷം രൂപവരെ വിലക്കുറവിൽ നേടാൻ അവസരമുണ്ട്. ∙ കിയ സിറോസിന് ഡിസ്കൗണ്ട് 90,000 രൂപവരെ.
∙ എക്സ്യുവി 400സ ബിഇ 6 എന്നിവ 4 ലക്ഷം രൂപവരെ ഡിസ്കൗണ്ടിൽ വാങ്ങാവുന്ന അവസരമാണ് മഹീന്ദ്ര നൽകുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

