കൈനകരി ∙ കിഴിവിന്റെ പേരിൽ സംഭരണം മുടങ്ങിയതോടെ കർഷകർ ദുരിതത്തിൽ. കൈനകരി കൃഷിഭവൻ പരിധിയിലെ നടുത്തുരുത്തു പാടശേഖരത്തിലെ കർഷകർക്കാണു നെല്ല് ചാക്കിൽ നിറച്ചിട്ടും വിൽക്കാൻ സാധിക്കാതെ വന്നത്.
45 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 1 ക്വിന്റൽ നെല്ലിനു 3 കിലോ കിഴിവാണു മില്ലുകാർ ആവശ്യപ്പെട്ടത്. ഇത്രയും കിഴിവു നൽകാൻ തയാറാകാതിരുന്ന കർഷകർ ബന്ധപ്പെട്ടവരുമായി നടത്തിയ ചർച്ചയിൽ 1 ക്വിന്റൽ നെല്ലിനു രണ്ടര കിലോ കിഴിവു നൽകാമെന്ന ധാരണയിലെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ നെല്ലു ചാക്കിൽ നിറച്ചു കഴിഞ്ഞപ്പോഴാണു റീഡിങ് നോക്കാതെ രണ്ടര കിലോയും റീഡിങ്ങിൽ കാണുന്ന ഈർപ്പത്തിനനുസരിച്ചുള്ള കിഴിവും നൽകണമെന്നു മില്ലുകാർ ആവശ്യപ്പെട്ടതെന്നു കർഷകർ പറഞ്ഞു.
മില്ലുകാരുടെ ഈ ആവശ്യം കർഷകർ അംഗീകരിക്കാൻ തയാറായില്ല. ഇതോടെ നെല്ല് എടുക്കാൻ മില്ലുകൾ തയാറായില്ല.
ചാക്കിൽ നിറച്ച നെല്ലിനു കാവൽ നിൽക്കേണ്ട ഗതികേടിലാണു കർഷകർ.
ചാക്കിൽ നിറച്ച നെല്ല് വള്ളത്തിൽ കൈനകരി പഞ്ചായത്ത് ജെട്ടിയിലോ മറ്റോ എത്തിച്ചാലെ ലോറിയിൽ കയറ്റാൻ സാധിക്കു.
വീണ്ടും മില്ലുകാരെ ബന്ധപ്പെട്ടപ്പോൾ 4 കിലോ കിഴിവോ അല്ലെങ്കിൽ രണ്ടരക്കിലോ റീഡിങ് നോക്കാതെയുള്ള കിഴിവും റീഡിങ്ങിൽ കാണുന്ന കിഴിവും നൽകണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ മറ്റു മാർഗമില്ലാതെ മില്ലുകാരുടെ രണ്ടാമത്തെ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്ന് കർഷകർ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

