സ്റ്റൈൽ മന്നൻ രജനികാന്ത് 75-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, തിയറ്ററുകളിൽ വീണ്ടും ആവേശം തീർക്കുകയാണ് ‘പടയപ്പ’. രജനിയുടെ കരിയറിലെ തന്നെ ഏറ്റവും ബ്ലോക്ക്ബസ്റ്റർ ചിത്രം.
25 വർഷത്തിനുശേഷം വീണ്ടും വിരുന്നുവന്ന പടയപ്പയെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. റീറിലീസിന്റെ ആദ്യദിനം തന്നെ തിയറ്ററിൽ നിന്ന് പടയപ്പ രണ്ടുകോടിയിലേറെ രൂപ വാരി.
വിദേശത്തും റിലീസ് ചെയ്തിരുന്നെങ്കിൽ പടയപ്പയുടെ രണ്ടാംവരവ് പല സിനിമകളുടെയും കളക്ഷൻ റെക്കോർഡ് തകർക്കുമായിരുന്നെന്നാണ് ആരാധകപക്ഷം.
രജനികാന്തിന്റെ പിറന്നാളിനും പടയപ്പയുടെ റീറിലീസിനോടും അനുബന്ധിച്ച് അദ്ദേഹത്തിന്റെ ആസ്തിയുടെ കണക്കുകളും ചർച്ചയാവുകയാണ്. ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാറുഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരേക്കാളും മുന്നിലാണ് പ്രതിഫലക്കാര്യത്തിൽ രജനി.
2023ൽ ‘ജയിലർ’ സിനിമയിൽ അഭിനയിച്ചതിന് അദ്ദേഹം വാങ്ങിയത് 110 കോടി രൂപയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
പടം തരംഗംതീർത്ത് കളക്ഷൻ വാരിക്കൂട്ടിയതോടെ, പ്രൊഡ്യൂസർ കലാനിധി മാരൻ രജനിക്ക് ബോണസ് ആയി കൊടുത്തത് 100 കോടി. ഒറ്റ സിനിമയിൽ നിന്ന് കിട്ടിയത് 210 കോടി.
‘കൂലി’ക്ക് വേണ്ടി ഡീൽ 270 കോടി രൂപയാണത്രേ.
രജനികാന്തിന്റെ കാർ കളക്ഷനുകളും ചർച്ചയാണ്. മൊത്തം 50 കോടി രൂപയെങ്കിലും മൂല്യം അദ്ദേഹത്തിന്റെ ഗ്യാരിജിലെ വാഹനങ്ങൾക്കുണ്ടെന്നാണ് വിലയിരുത്തൽ.
ബെന്റ്ലി ലിമോസിന് വില 22 കോടി. റോൾസ്-റോയ്സ് ഫാന്റം 16.5 കോടി.
റോൾസ്-റോയ്സ് ഗോസ്റ്റിന് 6 കോടി. ലംബോർഗിനി ഉറൂസുമുണ്ട്.
വില 3.1 കോടി. മെഴ്സിഡീസ്-ബെൻസ് ജി-വാഗണും ശേഖരത്തിലുണ്ട്.
വില 2.8 കോടി. എങ്കിലും, മറ്റൊരു താരമാണ് ഗാരിജിലെ ‘നിത്യഹരിത’ സൂപ്പർസ്റ്റാർ; പ്രീമിയർ പദ്മിനി.
റേഞ്ച് റോവറിന്റെ വോഗ് എസ്യുവിയുടെ ഉടമയുമാണ് രജനി. ഏകദേശം രണ്ടുകോടി രൂപയാണ് വില.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

