വാളയാർ ∙ പൂട്ടിക്കിടന്ന ഇരുമ്പുരുക്കു കമ്പനിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വൈക്കം ചെമ്പ് ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥൻ തലയോലപ്പറമ്പ് തലപ്പാറ വിഎസ് നിവാസിൽ കെ.വി.വിപിൻ ദാസിന്റേതാണെന്നു (40) തിരിച്ചറിഞ്ഞു. പെട്രോളോ മറ്റോ ഒഴിച്ചു സ്വയം തീകൊളുത്തിയതാകാമെന്നാണു പൊലീസ് പറയുന്നത്.
ഒക്ടോബർ 31ന് രാവിലെയാണു വിപിൻ ദാസിനെ കാണാതായത്. തലയോലപ്പറമ്പിൽ നിന്നു കൊച്ചി പാലാരിവട്ടത്തെ ഭാര്യവീട്ടിൽ പോയി മടങ്ങിയ ശേഷമാണു കാണാതായത്.
പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
വ്യാഴാഴ്ച വൈകിട്ടു കണ്ടെത്തിയ മൃതദേഹത്തിനു സമീപം കണ്ടെത്തിയ വസ്ത്രവും ആധാർ കാർഡുമാണു തിരിച്ചറിയാൻ സഹായിച്ചത്. സംസ്കാരം ഇന്നു രാവിലെ 11ന് തലപ്പാറയിലെ വീട്ടുവളപ്പിൽ.
പരേതരായ കെ.കെ.വിജയൻ ആചാരി, ശിവപ്രിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റിനി.
മക്കൾ: വിനീത്, വിവേക് (സ്കൂൾ വിദ്യാർഥികൾ). വിപിൻ ദാസ് മുൻപും നാട്ടിൽ നിന്നു മാറിനിന്നിട്ടുണ്ടെന്നും ആഴ്ചകൾക്കു ശേഷം തിരിച്ചെത്തുന്നതായിരുന്നു പതിവെന്നും പറയുന്നു.
കാണാതാകുന്നതിനു ദിവസങ്ങൾക്കു മുൻപു വിഷാദത്തിലായിരുന്നെന്നു സഹപ്രവർത്തകർ മൊഴി നൽകിയിരുന്നെന്നും അന്വേഷണസംഘം പറഞ്ഞു. വിപിൻ ദാസിന് ബിഎൽഒ ഡ്യൂട്ടി കിട്ടിയിരുന്നെന്നും ജോലിഭാരം ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹം കണ്ടെത്തിയ ഇരുമ്പുരുക്കു കമ്പനി വർഷങ്ങൾക്കു മുൻപു പൂട്ടിപ്പോയതാണ്. ഇതിനകത്ത് ആടു മേയ്ക്കാൻ പോയ പ്രദേശവാസിയാണു മൃതദേഹം കണ്ടത്.
വാളയാർ പൊലീസ് ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണു നടപടികൾ പൂർത്തിയാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

