കൂത്തുപറമ്പ് ∙ കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന് ഉദ്ദേശത്തോടെ കൃഷിവകുപ്പും മാങ്ങാട്ടിടം പഞ്ചായത്തും കൃഷി ഭവന്റെയും കുറുമ്പുക്കൽ എൽപി സ്കൂളിന്റെയും നേതൃത്വത്തിൽ നടപ്പാക്കിയ അമൃതം പദ്ധതിയുടെ മൂന്നാംഘട്ടം മാങ്ങാട്ടിടം കൃഷി ഓഫിസർ കെ.അഖില പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ഷായി മുല്ലോളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ദീപ, കൃഷി അസിസ്റ്റന്റുമാരായ കെ.വിജേഷ്, ആർ.സന്തോഷ് കുമാർ, ഉഷ, ടി.സി.സുമ, ജനീഷ് കാരായി എന്നിവർ പ്രസംഗിച്ചു.
കൃഷി ചെയ്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.
കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്ത് കൊണ്ട് കാർഷിക വിളകൾ, അധ്വാന ശീലം, സഹകരണ മനോഭാവം എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കുട്ടികൾക്ക് ആവശ്യമായ പച്ചക്കറി വിത്തുകളും തൈകളും കൃഷിഭവനിൽ നിന്നു നൽകി.
സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും പച്ചക്കറി കൃഷി ചെയ്യുകയാണ് ലക്ഷ്യം. നേന്ത്രവാഴ, മരച്ചീനി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്ത് മുളക്, തക്കാളി, പയർ, വെണ്ട, വഴുതന, വെള്ളരി, ചീര, ഇളവൻ, മത്തൻ, പൊട്ടി എന്നിവയാണ് കൃഷി ചെയ്യുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

