മാനന്തവാടി ∙ തോൽപ്പെട്ടി നെടുന്തന കക്കേരി ഊരിൽ മദ്യം വിതരണത്തിന് എത്തിയ യുഡിഎഫ് പ്രവർത്തകരെ ഊരുമൂപ്പൻ വിജയന്റെ നേതൃത്വത്തിൽ തടഞ്ഞായി എൽഡിഎഫ്. രാത്രി 10.30 ഓടെയാണ് സംഭവം.
ഊരിലുള്ളവർ യുഡിഎഫ് പ്രവർത്തകരെ തടഞ്ഞതോടെ വിവിധ പ്രദേശത്ത് നിന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സംഘടിച്ചെത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സിപിഎം പ്രവർത്തകരെത്തിയാണ് ഊരുനിവാസികൾക്ക് സംരക്ഷണമൊരുക്കിയത്. സംഘർഷ സാധ്യത വർധിച്ചതോടെ മാനന്തവാടി ഡിവൈഎസ്പി വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.
ഇതിനിടയിൽ പൊലീസിനെ കയ്യേറ്റം ചെയ്യാനും ലീഗ് പ്രവർത്തകർ ശ്രമിച്ചു. പൊലീസ് വാഹനവും തടഞ്ഞു.
വോട്ടിനായി മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കക്കേരിക്കാർ ഇന്നലെ രാവിലെ പ്രതിഷേധ പ്രകടനം നടത്തി.
വട്ടക്കുറുമ, കാട്ടുനായ്ക്ക വിഭാഗത്തിലായി 111 കുടുംബങ്ങളാണ് ഈ ഊരിൽ താമസിക്കുന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി വോട്ടിനായി മദ്യവും പണവും തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഊരുകളിൽ എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും കാട്ടിക്കുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിയിലേക്ക് ഊരുകളിലേക്ക് ആളുകളെ മദ്യം പണവും നൽകി എത്തിച്ചതായും എൽഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

