കണിയാമ്പറ്റ∙ സ്കൂളിന് സമീപത്തെ ഓവുചാലിന്റെ മുകളിലെ തകർന്ന സ്ലാബ് മാറ്റാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പനമരം-കൽപറ്റ റോഡിൽ കണിയാമ്പറ്റ ഗവ എൽപി സ്കൂളിന് മുൻപിലൂടെയുള്ള ഓവുചാലിന്റെ മുകളിലെ സ്ലാബുകളിൽ ഒന്നാണ് അപകടത്തിനിടയാക്കും വിധം തകർന്നിരിക്കുന്നത്.
സ്ലാബ് തകർന്നു കിടക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതിനാൽ പ്രായമായവരും കുട്ടികളും മൊബൈൽ ഫോണിൽ സംസാരിച്ച് നടക്കുന്നവരും ഈ ചതിക്കുഴിയിൽ വീണിട്ടുണ്ട്.
കുട്ടികളടക്കം പലരും ചതിക്കുഴിയിൽ വീണ് പരുക്കേൽക്കുമ്പോഴാണ് പാതയോരത്തെ കുഴി ശ്രദ്ധയിൽപെടുന്നത്.
സ്കൂൾ പരിസരങ്ങളിലും മറ്റും ഇത്തരത്തിൽ തകർന്നു കിടക്കുന്ന സ്ലാബുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കേണ്ടതായിരുന്നുവെങ്കിലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്കൂളിന് മുൻപിൽ തന്നെ അപകടങ്ങൾക്ക് ഇടയാക്കുന്ന വിധം പൊട്ടി തകർന്ന ഈ സ്ലാബ് അടിയന്തരമായി മാറ്റിസ്ഥാപിച്ച് അപകടങ്ങൾ കുറയ്ക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

