കോഴിക്കോട് ∙ കോർപറേഷനിലെ മുഖദാർ വാർഡിൽ വോട്ടു ചെയ്യാവുന്നതിന്റെ പരമാവധിയിലും അധികം വോട്ടർമാർ. കലക്ടർക്കു പരാതി നൽകിയിട്ടും നടപടിയില്ല.
ഇന്ന് അറുനൂറോളം വോട്ടർമാർക്ക് വോട്ട് നഷ്ടമായേക്കുമെന്ന് ആശങ്ക. ജില്ലയിൽത്തന്നെ ഏറ്റവുമധികം വോട്ടർമാരുള്ള വാർഡാണ് മുഖദാർ.
മുഖദാർ വാർഡിൽ 13,403 വോട്ടർമാരാണ് ഇന്ന് വോട്ടുചെയ്യാനെത്തുന്നത്. 5 പോളിങ് സ്റ്റേഷനുകളിലായി 9 ബൂത്തുകളാണ് ഈ വാർഡിലുള്ളത്.
ഇതിൽ കാലിക്കറ്റ് ഗേൾസ് എച്ച്എസ്എസ്സിലുള്ള എട്ടാം ബൂത്തിൽ 1800 വോട്ടർമാരുണ്ട്. കുണ്ടുങ്ങൽ ജിയുപി സ്കൂളിലെ ഒൻപതാം ബൂത്തിൽ 1520 വോട്ടർമാരുമുണ്ട്.
ആകെ 11 മണിക്കൂറാണ് വോട്ടിങ് സമയം.
ഒരു മിനിറ്റിൽ ഒരാൾ വോട്ടു ചെയ്താൽ ഒരു മണിക്കൂറിൽ 60 പേർക്കാണ് അവസരം. ഇങ്ങനെ 11 മണിക്കൂറിൽ 660 പേർക്കേ ഏകദേശം വോട്ടുചെയ്യാനാവൂ എന്ന് പ്രദേശവാസികൾ പറഞ്ഞു.
എട്ടാം ബൂത്തിലെ എല്ലാവരും വോട്ടു ചെയ്യാനെത്തിയാൽ 1140 പേർക്ക് വോട്ടുചെയ്യാൻ കഴിയില്ല. ശരാശരി 1300 പേർ വോട്ടുചെയ്യാനെത്തിയില്ലെങ്കിൽ പോലും 640 പേർക്ക് വോട്ടുചെയ്യാനാവില്ല.
അതേസമയം, പരിചയക്കുറവുള്ള ഉദ്യോഗസ്ഥരാണ് ബൂത്തിലുള്ളതെങ്കിൽ പോളിങ് നീളും.
വോട്ടിങ് യന്ത്രത്തിനു തകരാറു സംഭവിച്ചാലും പ്രതിസന്ധിയാകും. എല്ലാ തദ്ദേശ തിരഞ്ഞെടുപ്പുകളിലും ആളുകൾക്ക് വോട്ടു ചെയ്യാനാകാത്തതിനാൽ മുഖദാറിൽ സംഘർഷം പതിവാണ്. സംഘർഷബാധിത ബൂത്തായി കണക്കാക്കുന്ന ഇവിടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിരുന്നു.
എന്നാൽ ഇത്തവണയും പ്രശ്നം പരിഹരിച്ചിട്ടില്ല. ഇന്നെങ്കിലും കലക്ടർ ഇടപെട്ട് ബൂത്തിൽ കൂടുതൽ സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും യുഡിഎഫിന്റെ ഇലക്ഷൻ ഏജന്റായ ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

