സ്വർണവില വീണ്ടും ഉണർവിന്റെ പാതയിൽ. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിവുനേരിട്ട
വില ഇന്ന് രാവിലെതന്നെ കയറി. പവൻവില വീണ്ടും 95,000 റേഞ്ച് തിരിച്ചുപിടിച്ചു.
640 രൂപ വർധിച്ച് 95,560 രൂപയാണ് പവൻവില. ഗ്രാമിന് 80 രൂപ കൂടി 11,945 രൂപ.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്നു ഇന്ത്യൻ സമയം വൈകിട്ടോടെ പ്രഖ്യാപിക്കുന്ന പണനയത്തിലേക്കാണ് സ്വർണവിപണിയുടെ ഉറ്റുനോട്ടം.
കാൽശതമാനം ഇളവ് പലിശയിൽ വരുത്താനുള്ള സാധ്യതയുണ്ട്. എന്നാൽ, ഇതോടുകൂടി പലിശയിളവിന്റെ ട്രെൻഡിന് ഫെഡറൽ റിസർവ് വിരാമം കുറിക്കുകയാണെന്ന പ്രഖ്യാപനമുണ്ടായാൽ, സ്വർണവില താഴ്ന്നേക്കാം.
മറിച്ച്, 2026ലും പലിശനിരക്ക് കുറയ്ക്കുമെന്നാണ് വ്യക്തമാക്കുന്നതെങ്കിൽ സ്വർണവില മുന്നേറും. അതുകൊണ്ടുതന്നെ, പലിശനയം സംബന്ധിച്ച ആശങ്കയും ആകാംക്ഷയും വിപണിയിൽ ശക്തമാണ്.
ഡോളറിനെതിരെ ഇന്ന് ഇന്ത്യൻ രൂപ രാവിലെ 20 പൈസ താഴ്ന്ന് 90.27ലേക്ക് എത്തിയതും ആഭ്യന്തര സ്വർണവില കൂടാനിടയാക്കി.
18 ഡോളർ ഉയർന്ന് 4,207 ഡോളറിലാണ് രാജ്യാന്തര സ്വർണവിലയുള്ളത്. കേരളത്തിൽ 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 65 രൂപ കൂടി 9,880 രൂപയായി.
വെള്ളിക്ക് ഗ്രാമിന് 5 രൂപ ഉയർന്ന് 197 രൂപയും. മറ്റുചില വ്യാപാരികൾ വെള്ളിക്ക് ഈടാക്കുന്നത് 195 രൂപയാണ്.
18 കാരറ്റ് സ്വർണം ഗ്രാമിന് 9,825 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

