അനിൽ അംബാനിയുടെ മകൻ ജയ് അൻമോൽ അനിൽ അംബാനിക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് സിബിഐ. തെറ്റായ വിവരങ്ങൾ നൽകി യൂണിയൻ ബാങ്കിൽ നിന്ന് വായ്പ എടുത്ത് തിരിമറി നടത്തുകയും തിരിച്ചടയ്ക്കാതെ ബാങ്കിന് 228 കോടി രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കേസ്.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ), കമ്പനിയുടെ മറ്റൊരു ഡയറക്ടറും മുൻ സിഇഒയുമായ രവീന്ദ്ര ശരദ് സുധാൽകർ, മറ്റു ചില ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.
ജയ് അൻമോൽ അംബാനിക്കെതിരെ സിബിഐ കേസ് എടുക്കുന്നത് ആദ്യമാണ്. ആർഎച്ച്എഫ്എലിന് വേണ്ടി 2015-19 കാലയളവിൽ ആർഎച്ച്എഫ്എൽ യൂണിയൻ ബാങ്കിന്റെ മുംബൈയിലെ എസ്സിഎഫ് ശാഖയിൽ നിന്ന് 450 കോടി രൂപ വായ്പ എടുത്തിരുന്നു.
:
27,000 കോടി ആസ്തിയുമായി അനിൽ അംബാനിയുടെ മകൻ; റിലയൻസിന്റെ തിരിച്ചുവരവൊരുക്കിയ സൂത്രധാരൻ –
പുറമേ, ആർഎച്ച്എഫ്എലിന്റെ 100 കോടി രൂപ മതിക്കുന്ന കടപ്പത്രങ്ങളും (എൻസിഡി) ബാങ്ക് വാങ്ങി.
സാമ്പത്തിക അച്ചടക്കത്തോടെ, കൃത്യമായി വായ്പ തിരിച്ചടയ്ക്കാമെന്നും കമ്പനിയുടെ ധനകാര്യ ഇടപാടുകൾ വെളിപ്പെടുത്താമെന്നുമുള്ള ധാരണയിലായിരുന്നു വായ്പ എടുത്തത്. എന്നാൽ, ധാരണ ലംഘിച്ച് ഡയറക്ടർ ജയ് അൻമോൽ അംബാനിയും സിഇഒ ആയിരുന്ന രവീന്ദ്ര സുധാൽകറും വായ്പാത്തുക മറ്റാവശ്യങ്ങൾക്കായി തിരിമറി നടത്തിയെന്നും തിരിച്ചടവ് മുടങ്ങിയതോടെ 2019 സെപ്റ്റംബറിൽ വായ്പ കിട്ടാക്കടമായെന്നും (എൻപിഎ) ബാങ്ക് ആരോപിച്ചു.
പിന്നീട് ഈ വായ്പാ അക്കൗണ്ടിനെ ‘തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തി ബാങ്ക് റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകി.
228.06 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ബാങ്ക് വ്യക്തമാക്കി. തുടർന്ന്, 2016 ഏപ്രിൽ മുതൽ 2019 ജൂൺ വരെയുള്ള കണക്കുകൾ പരിശോധിച്ച് ഗ്രാന്റ് തോർട്ടൺ ഇന്ത്യ നടത്തിയ ഓഡിറ്റിങ്ങിലും ആർഎച്ച്എഫ്എലിൽ നടന്നത് കോടികളുടെ തിരിമറിയാണെന്ന് കണ്ടെത്തി.
കമ്പനി എടുത്ത ഏതാണ്ട് 12,574 കോടി രൂപയിൽ മുന്തിയപങ്കും പരോക്ഷമായി നിയന്ത്രിക്കുന്ന മറ്റു കമ്പനികളിലേക്ക് വകമാറ്റുകയാണ് ചെയ്തതെന്നും ഓഡിറ്റിങ്ങിൽ വെളിപ്പെട്ടു.
ഈ പണം തിരിമറിയിൽ മുൻ ഡയറക്ടർമാർ, ആർഎച്ച്എഫ്എലിന് പുറമേ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന മറ്റു ചില കമ്പനികളും പങ്കാളികളാണെന്ന് ആരോപണമുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർക്ക് ഈ തട്ടിപ്പിൽ പങ്കില്ലെന്ന് യൂണിയൻ ബാങ്ക് വ്യക്തമാക്കി.
വിശ്വാസവഞ്ചന, പണംതിരിമറി, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് സിബിഐ കേസ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

