കടയ്ക്കൽ ∙ കുമ്മിൾ പഞ്ചായത്തിലെ ടൗൺ വാർഡിൽ നിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ കുമ്മിൾ ഷെമീറിനെ സിപിഎം സംഘം ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. കലാശക്കൊട്ട് കഴിഞ്ഞു വൈകിട്ട് തച്ചോണത്ത് അങ്കണവാടിക്കു സമീപം സ്ലിപ് കൊടുക്കാൻ പോയപ്പോൾ ഷെമീറിന്റെ സ്കൂട്ടർ സിപിഎം സംഘം തടഞ്ഞു.
നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഘം പിൻമാറി. രാത്രി 10നു വാർഡ് റിവ്യൂ മീറ്റിങ്ങിനു കൊണ്ടോടി വാർഡ് പ്രസിഡന്റ് അൻസാരിയുടെ പുള്ളിപച്ച വീട്ടിലേക്കു പോയ ഷെമീറിനെ തുളസിമുക്കിൽ സിപിഎം പ്രവർത്തകർ തടഞ്ഞു.
അൻസാരിയുടെ വീടിനു സമീപം 3 മണിക്കൂർ സമയം സിപിഎം സംഘം കാത്തിരുന്നു. പിന്നീട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുക്കുന്നം ഷാനവാസിന്റെ വീട്ടിലേക്കു പോയ ഷെമീറിനെ പാങ്ങലുകാട് മുതൽ മുക്കുന്നം വരെ സംഘം പിന്തുടർന്നു.
വാഹനം ഇടിച്ചിടാൻ ശ്രമിച്ചതായും ഷെമീർ ആരോപിച്ചു.
ഷാനവാസിന്റെ വീട്ടിൽ കയറി സംഘം ഭീഷണിപ്പെടുത്തി. പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായി ഡിജിപിക്കു നൽകിയ പരാതിയിൽ ഷെമീർ ആരോപിച്ചു.
പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ സംഘം കടന്നുകളഞ്ഞു.
ഒരാഴ്ച മുൻപ് സിപിഎം നേതാവ് തിരഞ്ഞെടുപ്പ് കുടുംബയോഗത്തിൽ തനിക്ക് എതിരെ വധഭീഷണി മുഴക്കിയാതായി കാട്ടി കടയ്ക്കൽ പൊലീസിൽ ഷെമീർ പരാതി നൽകിയിരുന്നു. പിന്നാലെ ആണ് ഷെമീറിനെ ആക്രമിക്കാൻ നടന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

