കാട്ടാക്കട∙ അഗസ്ത്യവനത്തിലെ പോളിങ് ബൂത്തിൽ ഡ്യൂട്ടിക്ക് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥനു പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അനീഷിനാണ് വൈകിട്ട് ആറോടെ തൊട്ടടുത്ത വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയപ്പോൾ പാമ്പുകടിയേറ്റത്.
വലിയ വിഷമുള്ള പാമ്പല്ല കടിച്ചതെന്നാണു വിവരം. ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊയിടത്തുള്ള ബൂത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെത്തിയത്.
പോളിങ് സ്റ്റേഷനിൽ വോട്ടിങ് സൗകര്യങ്ങൾ ഒരുക്കിയ ശേഷം ബൂത്തിനു സമീപമുള്ള കമലകം വെള്ളച്ചാട്ടത്തിൽ പോയപ്പോഴാണ് സംഭവം. കോട്ടൂരിൽനിന്ന് 14 കിലോമീറ്ററോളം ഉള്ളിലാണ് ബൂത്ത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

