വയനാട് ബൈസിക്കിൾ ചാലഞ്ച് നാലാമത് എഡിഷൻ ആവേശകരമായ സമാപിച്ചു. വിവിധ കാറ്റഗറികളിലായി 130 ഓളം റൈഡേഴ്സ് പങ്കെടുത്തു.
4 -മത് വയനാട് ബൈസിക്കിൾ ചാലഞ്ച് മത്സരാർത്ഥികളുടെ പങ്കാളിത്തത്താൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റായാണ് കണക്കാക്കപ്പെടുന്നത്. 2019 ൽ സ്ഥാപിതമായ വയനാട് ബൈക്കേഴ്സ് ക്ലബ് സൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിനായും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്തുന്നതിനുമായി വയനാട്ടിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു.
പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് നടത്തപ്പെടുന്ന വയനാട് ബൈസിക്കിൾ ചാലഞ്ച് ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള സൈക്ലിസ്റ്റുകളുടെ ഏറ്റവും സുപ്രധാനമായ ഒരു കലണ്ടർ ഇവന്റായാണ് അറിയപ്പെടുന്നത്. ഇത്തവണ ശുചിത്വ മിഷന്റെ സഹകരണത്തോടെ വയനാടിന്റെ തനതു വിഭവങ്ങൾ, സംസ്കാരങ്ങൾ, പ്രകൃതി മനോഹാരിത, ഭൂപ്രകൃതി എന്നിവ കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രസക്തി, അവ അടുത്ത തലമുറക്ക് കൈമാറേണ്ടതിന്റെ ആവശ്യകത എന്നിവ പൊതു ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ലക്ഷ്യം.
വയനാടിന്റെ ഹരിത സമ്പന്നതയും കാർഷിക സമൃദ്ധിയും കോർത്തിണക്കി രൂപകൽപന ചെയ്ത സൈക്ളിങ്ങ് ട്രാക്കുകൾ ലോകത്തേമ്പാടുമുള്ള സൈക്കിളിസ്റ്റുകളിലേക്ക് എത്തിക്കാനും വയനാട് ബൈസിക്കിൾ ചലഞ്ച് ഉദ്ദേശിക്കുന്നു. കൽപ്പറ്റ കെ എം ഹോളിഡേയ്സ് പരിസരത്ത് ആരംഭിച്ച റൈഡ് കൽപ്പറ്റ പിണങ്ങോട് പടിഞ്ഞാറത്തറ പൊഴുതന വൈത്തിരി ചുണ്ടേൽ കപ്പുംകൊല്ലി വഴി 62 കിലോമീറ്റർ പിന്നിട്ട് കൽപ്പറ്റ ബൈപ്പാസിലെ ഫിനിഷിംഗ് പോയിന്റലാണ് സമാപിച്ചത്.
വയനാട് എസ് പി ശ്രീ തപോഷ് ബസുമതാരി റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 130 ഓളം റൈഡേഴ്സ് ചലഞ്ചിൽ പങ്കെടുത്തു.
എലൈറ്റ് മെൻ റോഡ് ബൈക്ക് വിഭാഗത്തിൽ വയനാടിന്റെ ആദിത്യൻ എൻ ഒന്നാം സ്ഥാനവും അച്ഛൽ ബി ഹെബ്ബാർ രണ്ടാം സ്ഥാനവും മുഹമ്മദ് ജുനൈദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാസ്റ്റേഴ്സ് വിഭാഗത്തിൽ സോൾവിൻ ടോം, റിയാസ് സി,ആദിത്യ രാമൻ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
എലൈറ്റ് മെൻ എം ടി ബി വിഭാഗത്തിൽ ധനജയ് എസ്, റബാൻ റോഷൻ, ജുനൈദ് വി യഥാക്രമം ഒന്നും രണ്ടും മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി സീനിയർ വിഭാഗത്തിൽ സി വി കൃഷ്ണകുമാർ ഒന്നാം സ്ഥാനവും ഹരിപാമ്പൂർ രണ്ടാം സ്ഥാനവും ജയ്മോൻ കോര മൂന്നാം സ്ഥാനവും കരസ്ഥമാക്കി വുമൺ കാറ്റഗറിയിൽ വയനാടിന്റെ മെയ്സാബക്കർ ഒന്നാം സ്ഥാനവും കിയാന ബറുവ രണ്ടാം സ്ഥാനവും കീർത്തന തെരേസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ വർഷത്തിൽ 80 സൈക്ലിസ്റ്റുകൾ പങ്കെടുത്ത മത്സരത്തിൽ ലക്കിടിയിൽ നിന്നും ആരംഭിച്ച് 30 കി മി സഞ്ചരിച്ചു ചെമ്പ്ര മലയിൽ എത്തുന്ന രൂപത്തിലാണ് റൂട്ട് ക്രമീകരിച്ചിരുന്നത്.
ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര പർവത വികസനം എന്ന പ്രമേയവുമായാണ് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു മത്സരം. 4 വർഷങ്ങൾക്കിപ്പുറം നാലാമത് എഡിഷൻ നടക്കുമ്പോൾ 6 സംസ്ഥാനങ്ങളിൽ നിന്നുമായി നൂറ്റി മുപ്പതിലധികം ആളുകളാണ് പങ്കെടുത്തത്.
റൈഡർമാരുടെ ശാരീരിക മാനസിക ക്ഷമത പരീക്ഷിക്കുന്ന വയനാടിന്റെ ഹൈ ആൾറ്റിട്യൂഡ് റൂട്ടുകൾ ആവേശത്തോടെ ചവിട്ടി കീഴടക്കുന്ന കാഴ്ചകൾ നാട്ടുകാരിലും വ്യത്യസ്ത അനുഭവമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

