ശബരിമല ∙ സന്നിധാനത്തെ തിരക്കു നിയന്ത്രണത്തിനായി 1600 പൊലീസുകാരുള്ള മൂന്നാംഘട്ട സംഘം ചുമതലയേറ്റു.
മലകയറി എത്തുന്ന എല്ലാ തീർഥാടകർക്കും സുഖമായി ദർശനം ഒരുക്കുകയാണ് പൊലീസിന്റെ കടമയെന്നു സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസറും കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയുമായ ആർ.ശ്രീകുമാർ പറഞ്ഞു. തീർഥാടകർക്ക് എങ്ങനെ സുഗമമായ ദർശനം ഒരുക്കാം എന്നാണ് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നോക്കേണ്ടത്.
തീർഥാടനം തുടങ്ങിയ ശേഷം 96,000 പേർ ദർശനം നടത്തിയ ദിവസമുണ്ട്. മിനിറ്റിൽ 80 പേർ പതിനെട്ടാംപടി കയറിയാൽ മാത്രമേ ക്യൂവിന്റെ നീളം കുറയാൻ ഇടയാക്കൂ.
അതിനു പതിനെട്ടാംപടിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ ശ്രദ്ധിക്കണം. സോപാനം, പതിനെട്ടാംപടി, കൊടിമരം എന്നിവിടങ്ങളിൽ ഡ്യൂട്ടിയിലുള്ളവരും കൂടുതൽ ശ്രദ്ധിച്ചാൽ മാത്രമേ തീർഥാടനം സുഗമമായി മുന്നോട്ടുപോകൂ.
സൗകര്യങ്ങൾ പരിമിതം
സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥർക്കു പരിമിതമായ സൗകര്യമാണുള്ളത്.
താമസം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യം കുറവാണ്. പുതിയ പൊലീസ് മെസ്സിനുള്ള കെട്ടിട
നിർമാണം പൂർത്തിയായിട്ടില്ല. 200 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം മാത്രമാണ് ഇപ്പോഴുള്ളതെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ബോംബ് സ്ക്വാഡിലേക്ക് 8 പേരെ അധികമായി നിയോഗിച്ചു. സന്നിധാനത്ത് ഭീകരവിരുദ്ധ സ്ക്വാഡിനെ ശക്തിപ്പെടുത്തി.
ജീവനക്കാരുടെ ബാരക്കുകൾ ഉൾപ്പെടെ, താമസ സ്ഥലങ്ങൾ, പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

