പാലക്കാട്: മലമ്പുഴയിൽ ജനവാസ മേഖലയിൽ പുലിയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചു. സർക്കാർ സ്കൂളിന് സമീപമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സ്കൂൾ പരിസരത്ത് പുലിയെ ആദ്യമായി കണ്ടത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാത്രിയും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് ഉന്നതതല യോഗം ചേർന്ന് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്.
ആദ്യം പുലിയെ കണ്ടപ്പോൾ തന്നെ വനംവകുപ്പും ആർആർടി സംഘവും സ്ഥലത്ത് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. മലമ്പുഴ ഗവ.
ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ വിദ്യാലയം, ഗിരിവികാസ്, പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ എന്നിവയുൾപ്പെടുന്ന പ്രദേശത്താണ് പുലി ഇറങ്ങിയത്. മുൻകരുതലിന്റെ ഭാഗമായി മലമ്പുഴയിലെ രാത്രിയാത്രാ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
പ്രദേശത്തെ സ്കൂളുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

